‘പണിക്കർ വിപ്ലവം’ – സാക്ഷരലോകത്തിന്റെ കേരളമാതൃക: ഇന്ന് ലോകസാക്ഷരതാദിനം!

0
338
ഇന്ന് ലോക സാക്ഷരതാ ദിനം!  
 
ഡിജിറ്റൽ ലോകത്തെ സാക്ഷരതാ എന്നതാണ് ഇത്തവണത്തെ സാക്ഷരതാ ദിനത്തിന്റെ തീം. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന ലോകത്ത് ഇത്തരം സാക്ഷരതാ പ്രവർത്തനങ്ങൾ ആണ് അനുവർത്തിക്കേണ്ടതെന്നുള്ള വിഷയത്തിൽ  ഇന്ന്  ആഗോള തലത്തിൽ ഉള്ള സമ്മേളനം യുനെസ്കോ (UNESCO – The United Nations Educational, Scientific and Cultural Organization) ആസ്ഥാനമായ പാരിസിൽ നടക്കും.  
ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഫർമേഷൻ, വിജ്ഞാനവിതരണം,നെറ്റ് വർകിങ്, സാമൂഹ്യസേവനം, വ്യാവസായിക ഉത്പാദനം, തൊഴിൽ രീതികൾ ഇവയെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കനുസരിച്ചു വലിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. അതിനനുസരിച്ചു  മുന്നേറാൻ കഴിയാത്തവർ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടും. അതിനാൽ ത്തന്നെ സാക്ഷരതയുടെ ആവശ്യകത മുമ്പെന്നത്തെക്കാളും അനിവാര്യമാണ്. ലോകത്തു നൂറുകോടിയിലധികം ജനങ്ങൾ ഇപ്പോഴും എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർ ആണ്. അതിൽ പകുതിയും ഇന്ത്യയിൽ ആണ്. അതായത് ലോകത്ത് എഴുത്തും വായനയും അറിഞ്ഞു കൂടാത്ത  രണ്ടിൽ ഒരാൾ ഇൻഡ്യാക്കാരൻ ആണ്. 
 
സെപ്തംബര് 8 ലോക സാക്ഷരതാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് 1965 നവംബർ 17നു ആണ്. വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധനം നൽകുക എന്നതായിരുന്നു സാക്ഷരതാ ദിനത്തിന്റെ ഉദ്ദേശ്യം.
1987 ഏപ്രിലിൽ അന്നത്തെ സ്റ്റേറ്റ് റിസോർസ് സെന്റർ ആയിരുന്ന കാൻഫെഡിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം മുതൽ കന്യാകുമാരി വരെ നടത്തിയ സാക്ഷരതാജാഥ നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ രാമചന്ദ്രന്റെ വസതിയിൽ എത്തി. ജാഥാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു: “കേരളം കണ്ടു കൊണ്ടിരിക്കുന്നത് ‘പണിക്കർ വിപ്ലവം ‘ആണ്  – രണ്ടു പണിക്കർമാർ ചേർന്ന് നടത്തുന്ന വിപ്ലവം. പി.ടി.ഭാസ്കര പണിക്കരും പി എൻ. പണിക്കരും.”

LEAVE A REPLY

Please enter your comment!
Please enter your name here