വ്രതമെടുത്ത് മലകേറാൻ മഹിളാമണികൾ!

0
5844

കഴിഞ്ഞ സർക്കാർ ബാറുകൾ നിരോധിച്ച സമയത്ത് മറ്റൊരു വാർത്ത കൂടി വന്നിരുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ വൻ പ്രക്ഷോഭത്തിന് ഹാപ്പി ടു ബ്ലീഡ് എന്ന സംഘടന ഒരുങ്ങുന്നു, എന്നതായിരുന്നു വാർത്ത. അതിനെപ്പറ്റി അന്ന് വാട്‌സ്ആപ്പിൽ പ്രചരിച്ച ഒരു തമാശ ഇങ്ങനെയാണ് – പുരുഷന്മാർ ഒരു മനസ്സമാധാനത്തിന് വേണ്ടി പോകുന്ന രണ്ടു സ്ഥലങ്ങളാണ് ശബരിമലയും, ബാറും. ഒന്ന് സർക്കാർ നിരോധിച്ചു, മറ്റേതിലെ മനസ്സമാധാനം കളയാൻ ദേ സ്ത്രീകളും വരുന്നു.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലാണ്, സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിലുള്ള ഭരണഘടനാപരമായ അനീതി ചൂണ്ടിക്കാണിച്ചത്. കോടതിയുടെ അഭിപ്രായ
പ്രകാരം സ്ത്രീകൾക്ക് തുല്യ അവകാശം നൽകാത്തത് ഭരണ ഘടനയിലെ മൗലികാവകാശത്തിന് എതിരാണ്. ദൈവം അല്ലെങ്കിൽ പ്രകൃതി എന്നത് എല്ലാവരെയും സൃഷ്ടിച്ച ശക്തിയാണ്. അതിനെ ആരാധിക്കാൻ പുരുഷന് ഉള്ളതു പോലെ തന്നെ തുല്യ അവകാശം സ്ത്രീയ്ക്കും ഉണ്ട്. ആരാധനയുടെ
കാര്യത്തിലും തൊഴിലിന്റെ കാര്യത്തിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന വേർതിരിവ് വളരെ പ്രകടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here