ആത്മവിശ്വാസം: ജീവിതവിജയത്തിന്റെ കാതൽ!

0
313

ജീവിത വിജയത്തിന്റെ ഏറ്റവും വലിയ വിജയമന്ത്രം ആണ് ആത്മവിശ്വാസം. ജീവിതവിജയം നേടി ഉന്നതങ്ങളിൽ എത്തിയവരുടെ ജീവിതം പരിശോധിച്ച് നോക്കൂ – അവരൊക്കെ തികഞ്ഞ  ആത്മവിശ്വാസം ഉള്ളവർ ആണെന്നു നമുക്കു മനസ്സിലാവും. ഓരോരുത്തരുടെയും ആത്മവിശ്വാസത്തിന്റെ തോത്‌ ഏറിയും കുറഞ്ഞും ഇരിക്കും. ആത്മവിശ്വാസം ഇല്ലാതെ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാൻ നമുക്ക് കഴിയില്ല. ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനുള്ള ചില വഴികൾ നോക്കാം.

വസ്ത്രധാരണം

ഒരാൾ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയാൽ അയാളുടെ സ്വഭാവം മനസ്സിലാക്കാൻ കഴിയും. നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കു വസ്ത്രധാരണത്തിനുണ്ട്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കുവാൻ. ഓരോ അവസരത്തിലും അതിനു അനുയോജ്യമായ വസ്ത്രധാരണരീതി കൈക്കൊള്ളണം. ഔചിത്യമില്ലാത്ത വസ്ത്രധാരണരീതി നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.

ആത്മവിശ്വാസം ഉള്ളവരെ കണ്ടു പഠിക്കുക 

നമുക്ക് ചുറ്റും ഉള്ള പല ആളുകളുടെയും പ്രവര്ത്തികൾ  കാണുമ്പോൾ നമുക്ക് തോന്നാറില്ലേ ഇവർക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്ന്? അത്തരം ആളുകളെ നിരീക്ഷിക്കുക. പല കാര്യങ്ങളിലും ശീലം കൊണ്ട് നമുക്ക് ആത്മവിശ്വാസം നേടിയെടുക്കുവാൻ കഴിയു. മുൻ നിരയിൽത്തന്നെ ഇരിക്കുക, സെമിനാറുകളിലും മറ്റും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുക, നമ്മുടെ ഇരിപ്പിലും നടത്തയിലും ഒക്കെ ശ്രദ്ധിക്കുക. ആളുകളുമായി കൂടുതൽ ഇഡാ പഴകുകയും അവരുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. അമർത്തപ്പെട്ട ശബ്ദത്തിൽ സംസാരിക്കരുത്. കാര്യങ്ങൾ വ്യക്തമായും ആകർഷകമായും സംസാരിക്കുവാൻ ശീലിക്കുക. ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കുക.

നമ്മുടെ കഴിവുകൾ തിരിച്ചറിയുക 

നിങ്ങൾക്കു  മാത്രം ചെയ്യാന്കഴിയുന്ന ഒരു കാര്യം എങ്കിലും ഉണ്ടാവും അത് മറ്റാർക്കും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. നമ്മുടെ കഴിവു  പ്രകടിപ്പിക്കുവാൻ കഴിയുന്ന ഒന്നോ രണ്ടോ മേഖലകൾ തെരഞ്ഞെടുക്കുക. ഏതെങ്കിലും ഒരു കാര്യത്തിൽ നമ്മുടെ കഴിവ് തെളിയിച്ചാൽ മറ്റു പ്രവൃത്തികളിലും നമുക്ക് ആത്മവിശ്വാസത്തോടെ ഏർപ്പെടുവാൻ കഴിയും. അവനവനു ചെയ്യാൻ കഴിയുമെന്ന് ഉറച്ച വിശ്വാസം ഉള്ള കാര്യങ്ങൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അസാധ്യമായിരിക്കാം. അതേ സമയം നിങ്ങൾ അക്കാര്യത്തിൽ ലക്ഷ്യബോധത്തോടെ ഉറച്ച മനസ്സോടെ പ്രവർത്തിച്ചാൽ വിജയം കാണും എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയാൽ വിജയം നിങ്ങളുടേതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here