നമുക്കും വേണം നേതാക്കന്മാരുടെ മുഖംമൂടി വലിച്ചു കീറുന്ന ഇത്തരമൊരു പരിപാടി

0
3867

നേതാക്കന്മാരുടേയും, സമൂഹത്തിൽ മാന്യത നടിച്ച് ജീവിക്കുന്നവരുടേയും മുഖം മൂടികൾ അഴിച്ചിടുകയാണ് സാഷാ ബാരൻ കോഹൻ എന്ന ബ്രിട്ടീഷ് കൊമേഡിയൻ. തന്റെ ഏറ്റവും പുതിയ ടെലിവിഷൻ സീരീസ് ആയ വാട്ട് ഈസ് അമേരിക്ക എന്ന പരിപാടിയിലൂടെ, സാറാ പേലിൻ, ഡിക്ക് ചെയ്‌നി മുതലായ രാഷ്ട്രീയ മുതലാളിമാരുടെ കാപട്യം പുറത്തു കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹം.

സാഷയെ പരിചയം ഇല്ലാത്തവർ പോലും അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമ ‘ദി ഡിക്റ്റേറ്റർ’ കണ്ടിട്ടുണ്ടാകും. വാദിയ എന്ന ഫിക്ഷണൽ ആഫ്രിക്കൻ രാജ്യത്തെ ഏകാധിപതിയായ അഡ്മിറൽ ജനറൽ അലാദീൻ ആയി അഭിനയിച്ച അദ്ദേഹം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. മോക്യൂമെൻട്രി എന്ന പുതിയ വിഭാഗം തന്നെ പ്രശസ്തമാക്കിയത് ഇദ്ദേഹമാണ്. വ്യാജമായി ഒരു വ്യക്തിത്വം സൃഷ്ടിച്ച്, ആളുകളെ ഇന്റർവ്യൂ ചെയ്ത് കബളിപ്പിക്കുന്ന ഈ ആശയം സാഷയോളം മനോഹരമാക്കിയ മറ്റൊരാളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here