ഐ.ക്യു ഇ.ക്യു എന്നൊക്കെ കേട്ടിട്ടുണ്ട്, ഏതാണാവോ ഈ സി.ക്യു?

0
8531

ബുദ്ധിയുള്ളവരെ കണ്ടെത്താനും, ബുദ്ധി അളക്കാനും സായിപ്പ് കണ്ടെത്തിയ മാർഗ്ഗമാണ് ഐ ക്യു. ഇന്റലിജൻസ് കോഷ്യന്റ് എന്ന ഈ സംഗതി യഥാർത്ഥത്തിൽ അളക്കുന്നത് ഓർമ്മശക്തിയും, ഗണിതശാസ്ത്രപരമായ ബുദ്ധിയുമാണ്. ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ്‌സ് തുടങ്ങിയ പ്രമുഖർക്ക് മാത്രമേ ഐ ക്യു ലിസ്റ്റിന്റെ തലപ്പത്ത് ഇടം നേടാൻ സാധിച്ചിരുന്നുള്ളൂ. ന്യായമായും നമുക്ക് ചിന്തിക്കാവുന്ന ഒരു കാര്യമുണ്ട്. ഈ ശാസ്ത്രജ്ഞർക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നുണ്ടോ? എന്താണ് യഥാർത്ഥത്തിൽ ഈ ബുദ്ധി?

ഒറ്റ വാക്കിലോ, ഒറ്റ ഉദാഹരണത്തിലോ മാത്രം ഉൾക്കൊള്ളിക്കാൻ സാധിക്കാവുന്നതിലും അപ്പുറമാണ് മനുഷ്യന്റെ ബുദ്ധിപരമായ സവിശേഷതകൾ. ഓർമ്മശക്തി കൂടുതലുള്ള ഒരാൾക്ക്, ആ അറിവുകൾ വിനിയോഗിക്കേണ്ടത് എങ്ങിനെ എന്ന് ചിലപ്പോൾ അറിഞ്ഞേക്കില്ല. അതായത്, എല്ലാ യന്ത്ര ഭാഗങ്ങളുടേയും പ്രവർത്തനം അറിഞ്ഞതുകൊണ്ടു മാത്രം വണ്ടി ഓടിക്കാൻ സാധിക്കണം എന്നില്ല എന്നർത്ഥം.

LEAVE A REPLY

Please enter your comment!
Please enter your name here