വെള്ളാപ്പള്ളിക്ക് എൽ ഡി എഫ് പ്രേമം : “പിണറായി പത്ത് കൊല്ലം ഭരിക്കും.”

1
2912
കേരളത്തിലെ ബി ജെ പി ഒരു സ്വകാര്യ കമ്പനി ആണെന്നും അതിൽ ഗ്രൂപ്പിസവും കോഴയും മാത്രമേ ഉള്ളൂ എന്നും അതുമായി യോജിച്ചു പോകുന്നത് ബി ഡി ജെ എസ്സിനു പ്രയോജനകരമല്ലെന്നും എസ്സ് എൻ ഡി പി ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു. ബി ഡി ജെ എസ്സിനു കൂട്ടു കൂടാൻ പറ്റിയ മുന്നണി എൽ ഡി എഫ് ആണെന്നും പിണറായി വിജയൻ പത്തു വർഷം ഭരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തലയിൽ ഇന്ന് എൻ ഡി എ  യോഗം ചേരുമ്പോൾ ബി ഡി ജെ എസ്സിന്റെ വിലപേശൽ തന്ത്രം ആണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
തദ്ദേശസ്വയംഭണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരെഞ്ഞുടുപ്പുകളിൽ ബി ജെ പി മുൻകാലങ്ങളിലേക്കാൾ കൂടുതൽ മുന്നേറിയത് ബി ഡി ജെ എസ്സിന്റെ പിന്തുണ കൊണ്ടാണെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു  നടത്തിയ വാഗ്ദാനങ്ങൾ ഒന്നും ബി ജെ പി പാലിച്ചിട്ടില്ല. മാത്രമല്ല ബി ഡി  ജെ എസ്  അവകാശപ്പെട്ട ഏഴു പാർലമെന്റ് സീറ്റുകളികൾ പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ മണ്ഡലങ്ങൾ മത്സരിക്കാൻ വിട്ടു കൊടുക്കുകയില്ലെന്ന ബിജെ പി നിലപാടും വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചിട്ടുണ്ട്
എൽ ഡി എഫുമായി ബി ഡി ജെ എസ് യോജിച്ചു പ്രവർത്തിക്കണം എന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ അദ്ദേഹത്തിന്റെ മകനും ബി ഡി ജെ എസ്  ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. വെള്ളാപ്പള്ളി നടേശൻ ബി ഡി ജെ എസ്സിന്റെ വക്താവല്ല  എന്നും തുഷാർ വ്യക്തമാക്കി.
കേരളത്തിൽ ഈഴവരുടെ വോട്ടുകളെ  ഭിന്നിപ്പിക്കുവാൻ ഉള്ള ശ്രമങ്ങൾ ആണിത്. ഈഴവർ കേരളത്തിലെ ഏറ്റവും വലിയ സമുദായമാണ്. പക്ഷെ ജാതിയുടെ അടിസ്ഥാനത്തിൽ ഈഴവരുടെ വോട്ടുപിടിക്കാൻ വെള്ളാപ്പള്ളിയേക്കാൾ രാഷ്ട്രീയബോധം ഉള്ള മുൻകാല നേതാക്കൾക്കു  പോലും കഴിഞ്ഞില്ല എന്നതാണ്  ചരിത്രം.

1 COMMENT

  1. ഇപ്പോൾ കിട്ടിയ 5 വർഷം പോലും തികച്ചു ഭരിക്കുമെന്ന് ഉറപ്പില്ല. ഒരു രാഷ്ട്രപതി ഭരണത്തിന്റെ മണം വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here