ഹൈഡ്രജൻ ബോംബ് : ‘റൗഡി രാഷ്ട്ര’ത്തിനെതിരെ അമേരിക്കൻ സഖ്യം

0
25603
ഉത്തര കൊറിയ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതോടെ ആഗോളതലത്തിൽ വൻശക്തികൾ ആയുധങ്ങൾ സജ്ജമാക്കിത്തുടങ്ങി. അമേരിക്കയും സഖ്യകക്ഷികളും ഏതു നിമിഷവും ഉത്തരകൊറിയയെ ആക്രമിക്കുവാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നു. അമേരിക്ക, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ  എന്നീ രാജ്യങ്ങൾ ആണ് കൂടുതൽ ജാഗരൂകരായിരിക്കുന്നത്. 
അണുബോംബിനേക്കാൾ അതിശക്തിയുള്ള ഹൈഡ്രജൻ ബോംബ് റൗഡിരാഷ്ട്രം എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഉത്തരകൊറിയയുടെ ആയുധശേഖരത്തിൽ വരുന്നത് ലോകസമാധാനത്തിനു  തന്നെ ഭീഷണിയാണെന്ന് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നു. ഭൂഖണ്ഡാന്തര മിസൈലുകളിൽ ഘടിപ്പിക്കാവുന്ന ഹൈഡ്രജൻ ബോംബ് ആണ് തങ്ങൾ വികസിപ്പെകടുത്തിരിക്കുന്നതെന്നു ഉത്തരകൊറിയൻ ദേശീയ മാധ്യമങ്ങൾ അവകാശപ്പെട്ടു. 
 
ഭൂഗർഭത്തിൽ നടത്തിയ ഉത്തരകൊറിയൻ ഹൈഡ്രജൻ ബോംബിന്റെ സംഹാരശേഷിയെപ്പറ്റി കൂടിതൽ അറിയാനിരിക്കുന്നതേയുള്ളു. കൊറിയയുടെ കഴിഞ്ഞ അഞ്ചു ആണവപരീക്ഷണങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളെക്കാൾ ആറിരട്ടി ശേഷിയുള്ളവയായിരുന്നു ഹൈഡ്രജൻ ബോംബ് സ്ഫോടനം എന്ന് Japan Meteorological Agency (JMA) റിപ്പോർട്ട് ചെയ്യുന്നു. 
 
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ മൂലം സൈനിക ശക്തി വർധിപ്പിക്കുവാൻ ജപ്പാൻ നിർബ്ബന്ധിതമാവും. അത് ചൈനയ്ക്കു തലവേദനയാകും. ചുരുക്കത്തിൽ കൊറിയൻ ഉപഭൂഖണ്ഡവും ചുറ്റുമുള്ള ശാന്തസമുദ്ര പ്രദേശങ്ങളും ലോക സമാധാനത്തിനുള്ള ഭീഷണിയായിത്തീരും. 
ഉത്തരകൊറിയയും  ദക്ഷിണകൊറിയയും ഇപ്പോഴും പോരടിക്കുന്നു.  ഇന്ത്യയും പാക്കിസ്ഥാനും എന്ന പോലെ ഒന്നിച്ചു കിടന്നിരുന്ന അവിഭക്ത കൊറിയയെ രണ്ടാം ലോകയുദ്ധതിന്നു ശേഷം  അമേരിക്കയുംറഷ്യയും വീതിച്ചെടുക്കുകയായിരുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here