ട്രംപ് എന്റെ ഭാര്യയല്ല, ഞാൻ അയാളുടെ ഭർത്താവുമല്ല – പുട്ടിൻ!

0
24997

അടിച്ചൊതുക്കിയവർ ഒരുപാടുണ്ടെങ്കിലുംരസകരമായി മാധ്യമപ്രവർത്തകരെ അടിച്ചിരുത്തുന്ന രാഷ്ട്ര നേതാക്കൾ ലോക ചരിത്രത്തിൽ തന്നെ വിരളമാണ്റഷ്യൻ പ്രസിഡന്റ് പുട്ടിൻ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഒരു നേതാവാണ്നിലവിലെ സാഹചര്യത്തിൽ വ്ളാദിമിർ പുട്ടിനെ ചോദ്യശരത്തിൽ കുടുക്കുക എന്നത് മിക്കവാറും എല്ലാ യൂറോപ്യൻ മാധ്യമ പ്രവർത്തകരും ശ്രമിച്ച് പരാജയപ്പെട്ട ഒരു കാര്യമാണ്

അമേരിക്കൻ പക്ഷപാതിത്വവും യൂറോപ്യൻ അജണ്ടയും കൊണ്ട് മോസ്കോയിലേക്ക് ചെന്നാൽ പഴയ കെ.ജി.ബി ഏജന്റ് തനി സ്വരൂപം പുറത്തെടുക്കും.കഴിഞ്ഞ ദിവസം നടന്ന ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകൻ പുട്ടിനോട് ചോദിച്ചുട്രംപിന്റെ നയങ്ങളിൽ നിരാശനാണോ താങ്കൾ എന്ന്അമേരിക്കൻ തെരഞ്ഞെടുപ്പിൽ പുട്ടിൻ ട്രംപിനെ സഹായിച്ചിരുന്നതായി ഒരു ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു ചോദ്യത്തിന് ഉത്തരം പറയുക എന്നത് അല്പം പ്രയാസകരമാണ്ട്രംപിന്റെ നയങ്ങളിൽ നിരാശനാണെന്നോ അല്ലെന്നോ പറയാതെ,ചോദ്യകർത്താവിനെ നിരായുധനാക്കുന്ന ഉത്തരമാണ് പുട്ടിൻ നൽകിയത്

ട്രംപിന്റെ പ്രവർത്തനത്തിൽ നിരാശപ്പെടാൻ ട്രംപ് എന്റെ ഭാര്യയല്ലഞാൻ അയാളുടെ ഭർത്താവുമല്ല എന്നായിരുന്നു പുട്ടിന്റെ എണ്ണം പറഞ്ഞ മറുപടിബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനയിൽ വച്ചു നടന്ന പത്ര സമ്മേളനത്തിലാണ് പുട്ടിൻ ഇത് പറഞ്ഞത്മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒട്ടും ശരിയല്ലാത്ത ഒരു കാര്യമാണെന്നുംഅമേരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി.ഉത്തര കൊറിയയയെ സംബന്ധിച്ച്അവരുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളും മറ്റും എത്രത്തോളം ശരിയാണെന്ന് തനിക്ക് ഉറപ്പില്ലവാണിജ്യ ബന്ധം നിലച്ച് പുല്ലും വൈക്കോലും തിന്ന് ജീവിക്കേണ്ടി വന്നാലും അവർ അവരുടെ ന്യൂക്ളിയാർ പദ്ധതി ഉപേക്ഷിക്കില്ല എന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here