മുത്തലാഖ്: സുപ്രീം കോടതി വിധി കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടിനുള്ള അംഗീകാരം

0
1506

രാജ്യത്തെ ഏറ്റവും സങ്കീർണമായ സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്നായ മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചു. ഇതോടെ ആയിരത്തി നാനൂറു വര്ഷങ്ങളായി ഇന്ത്യയിൽ തുടർന്നു വന്ന ദുരാചാരത്തിന് അറുതിയായി. ഒറ്റത്തവണയിൽ മൂന്നു പ്രാവശ്യം തലാഖ് (മൊഴി) ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന പാരമ്പര്യമാണ് സുപ്രീം കോടതിയുടെ ഈ വിധിയോടെ ഇല്ലാതാവുന്നത്.

അഞ്ചംഗ ​ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ്മാരായ കുര്യൻ ജോസഫ്, യു യു ലളിത്,​ റോഹിംടൻ എഫ്. നരിമൻ എന്നിവർ ​മുത്തലാഖ് നിരോധിക്കുന്നതി​നെ അനുകൂലിക്കുകയും ചീഫ് ജസ്റ്റിസ് ​ജഗദീഷ് സിംഹ് ഖേഹർ, ജസ്റ്റിസ് എസ് അബ്ദുൽ നസീർ എന്നിവർ എതിർക്കുകയും ചെയ്തു. മുസ്ലിം വ്യക്തി നിയമത്തിനു ഭരണഘടനയുടെ അനുമതിയുണ്ടെന്നാണ് മു​ത്തലാ​ഖി​നെ അനുകൂലിച്ച രണ്ട് ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. പക്ഷെ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണമെന്ന ഭൂരിപക്ഷവിധിയെ അവർ അനുകൂലിക്കുകയും ചെയ്തു.

ഭരണഘടനയുടെ പതിന്നാലാം വകുപ്പ് പ്രകാരം എല്ലാ പൗരർക്കും തുല്യാവകാശം ആണുള്ളത്. സ്ത്രീകളുടെ മൗലികാവകാശത്തിനു എതിരായ മുത്തലാഖ്. മൂലം സ്ത്രീകൾക്ക് അവരുടെ ഭാഗം വാദിക്കാനുള്ള അവസരം ഇല്ലാതെ വിവാഹബന്ധം അവസാനിക്കുന്നു. മുസ്ലിം രാഷ്ട്രങ്ങളിൽ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. ഭാരതം ഇതിൽ നിന്നും ഇതു വരെ മുക്തമല്ലാതിരുന്നത്തിന്റെ കാരണം എന്താണെന്നും കോടതി ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here