തെലങ്കാനയിൽ പന്ത്രണ്ടാം ക്‌ളാസ് വരെ തെലുങ്ക് നിർബന്ധിതമാക്കി!

0
283
തെലങ്കാന സംസ്ഥാനത്തെ എല്ലാ സർക്കാർ – സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ തെലുങ്ക് പഠനം നിർബന്ധിതമാക്കിക്കൊണ്ടു സംസ്ഥാന  സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത വിദ്യാഭ്യാസവർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. 
 
സംസ്ഥാന വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്ത എല്ലാ സ്‌കൂളുകളും കോളേജുകളും അവരുടെ അധ്യയനമാധ്യമം എന്തു തന്നെയായാലും ഒരു പ്രധാനവിഷയം തെലുങ്ക് ആയിരിക്കണമെന്നാണ് നിർദ്ദേശയിക്കപ്പെട്ടിട്ടുള്ളത്. തെലുങ്കു പ്രധാന വിഷയങ്ങളിൽ ഒന്നായി പഠിപ്പിക്കാത്ത സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗീകാരം നഷ്ടപ്പെടും എന്ന് മാത്രമല്ല ഈ വ്യവസ്ഥ അംഗീകരിക്കാത്ത പുതിയ സ്‌കൂളുകൾ തുടങ്ങുവാൻ  അനുവാദം കൊടുക്കുകയും ഇല്ല.
 
സ്‌കൂളുകൾക്കും കോളേജുകൾക്കും വേണ്ടി സിലബസ് തയ്യാറാക്കുവാൻ മുഖ്യമന്ത്രി തെലുങ്ക് സാഹിത്യ അക്കാദമിക്ക് നിർദ്ദേശംനല്കിയിട്ടുണ്ട്. ഗവൺമെന്റ് തീരുമാനിക്കുന്ന സിലബസ് മാത്രമേ സ്‌കൂളുകളും കോളജുകളും പഠിപ്പിക്കാവൂ എന്ന് കർശന നിർദ്ദേശം ഉണ്ട്. 
 
ബി ജെ പി അധികാരത്തിൽ വന്നാൽ തെലങ്കാനയിൽ ഹിന്ദി അടിച്ചേൽപ്പിക്കും എന്ന പ്രചാരണം ശക്തമായുണ്ട്. ഇതിനെ അതിജീവിക്കുവാനാണ് തെലങ്കാന സർക്കാരിന്റെ ഈ നടപടി എന്ന് കരുതപ്പെടുന്നു. സാമ്പത്തിക വളർച്ചയിൽ ഉയരങ്ങളിലേക്ക് കുത്തിക്കുമ്പോഴും റെലെങ്ക്‌ തനിമയെയും  നിലനിർത്തുന്നതിൽ സർക്കാരിനുള്ള താല്പര്യത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെങ്കിലും അത് വ്യക്തമാക്കപ്പെട്ടിട്ടില്ല. 
 
കർണാടകത്തിലും തമിഴ്‌നാട്ടിലും എന്നപോലെ ഹിന്ദി വിരുദ്ധ വികാരം സജീവമാക്കി ബി ജെ പിയുടെ വളർച്ചയെ തടയുക എന്ന രാഷ്ട്രീയ ലക്‌ഷ്യം ഈ തുർമാണത്തിന്റെ പിന്നിൽ ഉണ്ടെന്നു നിരീക്ഷകർ കരുതുന്നു. സംസ്ഥാനത്തെ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ബോർഡുകളിൽ തെലുങ്ക് ഭാഷയിൽക്കൂടി ആയിരിക്കണമെന്നും നിർദ്ദേശം ഉണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here