കുറച്ചേ ഉള്ളെങ്കിലും ഇത് സ്വന്തം മുടിയാണെന്ന് മോഹൻലാലിനോട് പറഞ്ഞ അഴീക്കോട് മാഷ്

1
135803

മലയാള കാവ്യ ലോകത്തെ ഇളകാത്ത വിഗ്രഹമായിരുന്നു ജി ശങ്കരക്കുറുപ്പ്. വിശ്വ കവിയുടെ ജ്ഞാനപീഠം കയറിയ കാവ്യ സാമ്രാട്ട്. ശങ്കരക്കുറുപ്പിന്റെ കവിതകൾക്ക് ‘ഒറിജിനാലിറ്റി’ ഇല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് സാഹിത്യ സപര്യയുടെ മുഖ്യധാരയിലേക്ക് ഇറങ്ങി വന്നയാളായിരുന്നു സുകുമാർ അഴീക്കോട്. മലയാള സിനിമയിലെ മറ്റൊരു വിഗ്രഹമായ മോഹൻ ലാലിനെ, കുങ്കുമം ചുമക്കുന്ന കഴുത എന്ന് വിശേഷിപ്പിച്ച് അവസാനത്തെ വിവാദത്തിനും അദ്ദേഹം തിരി കൊളുത്തി.

അതായിരുന്നു സുകുമാർ അഴീക്കോട്. മതിഭ്രമം ബാധിച്ച സമൂഹം തങ്ങളുടെ പൊതു ധാരണയാൽ പൊക്കി കെട്ടിയ അമാനുഷികരെ തച്ചുടച്ച വിഗ്രഹ ഭഞ്ജകൻ. വാർധക്യം ബാധിച്ച ശരീരത്തെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സുന്ദരമാക്കി തരുണീ മണികളോടൊപ്പം നൃത്തം ചെയ്യുന്നതിലെ ശരികേടിനെ അദ്ദേഹം ദയയില്ലാതെ വിമർശിച്ചു. സിനിമയുടെ സങ്കുചിതമായ മായാ ലോകത്തിന് അപ്പുറം മറ്റൊരു ലോകമില്ല എന്ന കരുതുന്ന അഭിനയ പുംഗവന്മാർക്ക് നേരെ അദ്ദേഹം തൊടുത്ത പരിഹാസ ശരങ്ങൾ ഇന്ന് സിനിമാ രംഗം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലും വളരെ പ്രസക്തമാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here