വിജയം ആവര്‍ത്തിക്കാന്‍ കിടിലന്‍ ട്രൈലറുമായി സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എത്തി

0
559

ദംഗലിനു ശേഷം ആമിര്‍ ഖാന്‍ അഭിനയിക്കുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലര്‍ എത്തി. ആമിറിന്റെ മാനേജരായിരുന്ന അദൈ്വത് ചന്ദന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഗായകന്റെ അതിഥിവേഷത്തിലാണ് സൂപ്പര്‍താരം എത്തുന്നത്.

വലിയ ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദംഗല്‍ താരം സൈറ വാസിമാണ് ഈ വേഷം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ആമിറിന്റെ പുതിയ ലുക്ക് വൈറലായിരുന്നു. ആമിറിനൊപ്പം സൈറ വാസിം, മെഹര്‍ വിജ്, രാജ് അര്‍ജുന്‍, തീര്‍ഥ് ശര്‍മ, കബീര്‍ ഷെയ്ഖ്, ഫറൂഖ് ജാഫര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ആമിറും പത്നി കിരണ്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അമിത് ത്രിവേദി. ചിത്രം ഒക്്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here