വരുന്നൂ, പോലീസിനെ പേടിക്കാതെ വാതുവയ്ക്കാൻ ഒരു അവസരം!

0
4516

ഇൻഡ്യൻ കായിക മനസ്സാക്ഷിയെ നടുക്കിയ ഒന്നായിരുന്നു ക്രിക്കറ്റ് കോഴ വിവാദം. അജയ് ജഡേജ മുതൽ മുഹമ്മദ് അസറുദ്ദീൻ വരെയുള്ള പ്രമുഖരുടെ കായിക ജീവിതം തല്ലിക്കൊഴിച്ച ഈ കേസിനെ തുടർന്നാണ് വാതു വയ്പ്പിന്റെ ലോകം സാധാരണക്കാരന്റെ അടുത്തേയ്ക്ക് എത്തിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ മുതൽ, യുവ താരങ്ങൾ വരെ വാതു വയ്പ്പിൽ പങ്കാളികളായി ഇന്ത്യയുടെ മാനം കെടുത്തി. ഈയടുത്ത് ശ്രീശാന്തും ഇത്തരമൊരു ആരോപണത്തിന് വിധേയനായി വിലക്ക് നേരിട്ടിരുന്നു.

ഇതുവരെ, ഏതു തരത്തിലുള്ള വാതു വയ്പ്പും, ചൂതാട്ടവും ഇന്ത്യയിൽ നിയമ വിരുദ്ധമായിരുന്നു. എന്നാൽ, ഇത്തവണ നിയമ കമ്മീഷൻ, ചൂതാട്ടം നിയമ വിധേയമാക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട തർക്കവിതർക്കങ്ങൾക്കു ശേഷമാണ് ഇത്തരമൊരു അഭിപ്രായത്തിലേയ്ക്ക് കമീഷൻ എത്തിച്ചേർന്നിരിക്കുന്നത്. കായിക രംഗത്ത് വാതുവയ്പ്പ് നിയമ വിധേയമാക്കണം എന്നും, കൃത്യമായ നിയമങ്ങളും, സർവ്വോപരി നിയന്ത്രണങ്ങളും ഇക്കാര്യത്തിൽ ഏർപ്പെടുത്തണം എന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here