സര്‍ദാര്‍ സിങിനും ദേവേന്ദ്ര ജജരിയയ്ക്കും ഖേല്‍ രത്ന; ഹര്‍മന്‍പ്രീതിനും ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ജുന പുരസ്കാരം

0
1488

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്ലീറ്റ് ദേവേന്ദ്ര ജജരിയയ്ക്കും ഖേല്‍രത്ന പുരസ്കാരം. ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്കും വനിതാക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീത് കൗറിനും അര്‍ജുന പുരസ്കാരവും പ്രഖ്യാപിച്ചു. ഇവരോടൊപ്പം
അരോക്യ രാജീവ്, എസ് വി സുനില്‍, ഖുശ്ബീര്‍ കൗര്‍, പ്രശാന്തി സിങ് തുടങ്ങിയവര്‍ക്കും അര്‍ജുന പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി കായികതാരങ്ങള്‍ക്ക് ആര്‍ക്കും ഇത്തവണ പുരസ്കാരമില്ല. സജന്‍ പ്രകാശിനെയും അര്‍ജുനയ്ക്കായി പരിഗണിച്ചില്ല.

ജസ്റ്റിസ് സികെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. പിടി ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയില്‍ അംഗങ്ങളാണ്.

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.

ദേവേന്ദ്ര ജജരിയ

രണ്ടു പാരലിംപിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ദേവേന്ദ്ര ജജരിയ, റിയോ പാരാലിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ എഫ്46 വിഭാഗത്തില്‍ 62.15 മീറ്ററുമായി ഏതന്‍സ് പാരലിംപിക്സില്‍ (2004) സ്വര്‍ണം കണ്ടെത്തിയ ദേവേന്ദ്ര, റിയോയില്‍ 63.97 മീറ്റര്‍ കണ്ടെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here