രവി ശാസ്ത്രി പറഞ്ഞത് പാളിയോ? വിരാട് കോലിയുടെ ലങ്കന്‍ വിജയത്തെ ആഘോഷിക്കേണ്ട കാര്യമുണ്ടോ?

0
761

കൊളംബോ: ഒരു തരത്തില്‍ നോക്കിയാല്‍ രവി ശാസ്ത്രി പറഞ്ഞത് സത്യമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, എം എസ് ധോണി തുടങ്ങിയ കൊമ്ബന്മാരൊക്കെ ക്യാപ്റ്റന്മാരായിട്ടും വിരാട് കോലി വരുന്നത് വരെ കാത്തിരിക്കേണ്ടിവന്നു ഇന്ത്യയ്ക്ക് ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് ജയിക്കാന്‍. 1993 ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യ ഇതിന് മുമ്ബ് ലങ്കയില്‍ ഒരു ടെസ്റ്റ് ജയിച്ചത്.
ഇക്കാര്യം തന്നെയാണ് രവി ശാസ്ത്രി എടുത്ത് പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരുപാട് വലിയ പേരുകാര്‍ ശ്രീലങ്കയില്‍ വന്ന് കളിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഒരു ടെസ്റ്റ് പരമ്ബര ജയിക്കാന്‍ പറ്റിയില്ല. എന്നാല്‍ വിരാട് കോലിയും കൂട്ടരും അത് സാധിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രവി ശാസ്ത്രി പറഞ്ഞു. 2015ല്‍ മാത്രമല്ല, തന്റെ രണ്ടാമത്തെ ലങ്കന്‍ പര്യടനത്തിലും ടെസ്റ്റ് പരമ്ബര വിജയം കുറിക്കാന്‍ ഒരുങ്ങുകയാണ് കോലി.

എന്നാല്‍ രസകരമായ ഒരു കാര്യം രവി ശാസ്ത്രി വിട്ടുപോയി. സനത് ജയസൂര്യ, അര്‍ജുന രണതുംഗെ, മഹേള ജയവര്‍നെ, അട്ടപ്പട്ടു, ഡിസില്‍വ, വാസ്, മുരളീധരന്‍, കുമാര്‍ സംഗക്കാര തുടങ്ങി ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാര്‍ അണിനിരന്ന വര്‍ഷങ്ങളിലാണ് ഇന്ത്യ ലങ്കയില്‍ തോറ്റുപോയത്. ഇപ്പോഴത്തെ ലങ്കന്‍ ടീമാകട്ടെ അന്നത്തെ ടീമുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. അതേസമയം ഇന്ത്യയാകട്ടെ ഫാബ് ഫോര്‍ വിരമിച്ചിട്ടും ഒട്ടും പിന്നോട്ട് പോയിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here