അപൂര്‍വ ക്യാന്‍സര്‍ രോഗചികിത്സ നടത്തി സൈറ്റ്കെയര്‍ ഹോസ്പിറ്റല്‍!

0
445

ബംഗളൂരു: ( 23.06.2017) മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ഇന്ത്യയില്‍ ഹൃദ്രോഗത്തിനും സ്ട്രോക്കിനും ശേഷം ക്യാന്‍സറാണ് പ്രധാനവില്ലന്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ട് പ്രകാരം 2000ല്‍ ഏഴാം സ്ഥാനത്തായിരുന്ന ക്യാന്‍സര്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.

നൂതനമായ ഡയഗ്നോസിസ് സൗകര്യങ്ങള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സ്കിന്‍ കാന്‍സറിന് ആദ്യ ചികിത്സ നടത്തി വിജയിച്ചിരിക്കുകയാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റ്കെയര്‍ ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഡോ. ആന്റണി പയസ്. ‘പ്രധാനമായും രണ്ടുതരത്തിലാണ് സ്കിന്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. ലോകമെമ്ബാടുമുള്ള സ്കിന്‍ ക്യാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ കൂടുതലും നോണ്‍ മെലനോവയാണ്. അതില്‍ 75 ശതമാനം ബേസല്‍സെല്‍ ക്യാന്‍സറും 20 ശതമാനം സ്കമസ് ക്യാന്‍സറുമാണ്. ശേഷിക്കുന്ന രണ്ട് ശതമാനം മാത്രമെ അഡ്നെക്സക് സ്കിന്‍ ട്യൂമറുകള്‍ക്ക് സാധ്യതയുള്ളു. ഈ അപൂര്‍വരോഗം അപൂര്‍വമായി മാത്രമെ സ്തനങ്ങളിലെ ത്വക്കിന് ബാധിക്കകയുള്ളു.

ഈ രോഗത്തെ തുടക്കത്തിലെ തിരിച്ചറിയുന്നതും ഡയഗനോസിസ് ചെയ്യുന്നതും വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ മുന്‍ കരുതലുകള്‍ എടുക്കുവാനും തടയുവാനും സാധിക്കില്ല. അമിതമായ സൂര്യതാപം ഇതിനൊരു കാരണമാകാവുന്നതുകൊണ്ട് കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് ബാധിക്കാം’ എന്ന് പ്രശസ്ത ബ്രീസ്റ്റ് ക്യാന്‍സര്‍ സര്‍ജനും സൈറ്റ്കെയര്‍ സ്ഥാപകനുമായ ഡോ. ആന്റണി പയസ് പറഞ്ഞു. സ്കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കാത്തതു കൊണ്ട് മാമോഗ്രഫികൊണ്ട് ഇവിടെ യാതൊരു പ്രയോജനവുമില്ല എന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് രാമു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here