രജനീഷ് കുമാർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ

0
304

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി രജനീഷ് കുമാർ നാളെ ചുമതലയേൽക്കും. ഇപ്പോഴത്തെ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് ഇദ്ദേഹം നിയമിതനാവുന്നത്. ഇതു വരെ എസ് ബി ഐ യുടെ മാനേജിങ് ഡയറക്റ്റർ ആയിരുന്ന രജനീഷ് കുമാറിന്റെ നിയമനം ഒക്ടോബർ ഏഴു മുതൽ മൂന്നു വർഷത്തേക്കാണ് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്.

സ്ഥാനം ഒഴിയുന്ന അരുന്ധതി ഭട്ടാചാര്യ ഇരുന്നൂറു വര്ഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ മേധാവി ആയിരുന്നു. ബാങ്കിന്റെ വായ്പാനയം പുനർ നിർണയിക്കുവാനും വൻകിടക്കാരുടെ കടങ്ങൾ തിരിച്ചു പിടിക്കാനും അവർ നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു. 121 വൻകിട കോർപ്പറേറ്റ് കമ്പനികളെ പാപ്പർ പട്ടികയിൽ പെടുത്തി നടപടിക്രമങ്ങൾ നടത്താനും അരുന്ധതി ഭട്ടാചാര്യ മുൻകൈയെടുത്തു.

എസ് ബി ഐ സാധാരണക്കാരുടെ ബാങ്ക് അല്ലാതായി എന്ന പരാതിയും ഇവരുടെ ഭരണകാലത്തുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ തുടങ്ങിയ അഞ്ചു സബ് സിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ് ബി ഐയിൽ ലയിപ്പിച്ചത് അരുന്ധതി ഭട്ടാചാര്യയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here