സൂപ്പർസ്റ്റാർ രജനിയുടെ യന്തിരൻ 2.0 റിലീസ് തീയതി പ്രഖ്യാപിച്ചു!

0
1533

ശങ്കറിന്റെ പുതിയ സിനിമയായ യന്തിരൻ 2.0 എന്ന് ഇറങ്ങും എന്ന നീണ്ട കാത്തിരിപ്പിലായിരുന്നു ഇതുവരെ പ്രേക്ഷക സമൂഹം. എന്നാൽ, എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. നവംബർ 29ന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനെക്കുറിച്ച് അക്ഷയ് കുമാറിന്റെ ട്വീറ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരമാണ് നേടിയിരിക്കുന്നത്. ട്രെൻഡിങ് ലിസ്റ്റിൽ യന്തിരൻ ഹാഷ് ടാഗുകൾ മുൻ നിരയിൽ തന്നെ ഉണ്ട്.

ശങ്കറിന്റെ അഭിപ്രായ പ്രകാരം ഈ സിനിമയുടെ പ്രത്യേകത എന്നത് അക്ഷയ് കുമാറിന്റെ ശക്തമായ വില്ലൻ കഥാപാത്രം ആണ്. ഏതൊരു സിനിമയും വിജയിക്കണമെങ്കിൽ നല്ല നായക കഥാപാത്രം മാത്രം പോരാ. നായകന് ശക്തനായ ഒരു എതിരാളിയും വേണം. കഠിനമായ പ്രതിബന്ധങ്ങളെ തകർത്ത് വിജയിക്കുമ്പോഴേ നായക കഥാപാത്രത്തിന് പൂർണ്ണത ലഭിക്കൂ. വിഷ്വൽ ഇഫക്റ്റ് സൂപ്പർവൈസർ ആയ ശ്രീനിവാസ് മോഹൻ പറയുന്നത്, ഈ ചിത്രം ഇതു വരെ ഇൻഡ്യയിൽ ഉണ്ടായതിൽ വച്ച് വലുതാണ് എന്നാണ്. മാത്രമല്ല, രണ്ടാം ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ യന്തിരൻ ഒന്നാം ഭാഗം വെറും ടീസർ ട്രെയിലർ മാത്രമായി തോന്നും എന്നും അദ്ദേഹം പറയുന്നു. വിഷ്വൽ ഇഫക്ട് തലവൻ റിഫ് ഡാഗെർ ഹാരി പോട്ടർ, ലാലാ ലാൻഡ്, ബുള്ളറ്റ് ടു ദി ഹെഡ്, ഇൻസൈഡിയസ്, സ്റ്റാർ ട്രെക്ക് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രശസ്തനായ ആളാണ്. ഇദ്ദേഹത്തിന്റെ പ്രഭാവം, തീർച്ചയായും ഈ സിനിമയിൽ കാണുവാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here