​കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഹ് ഇൻഡോ-ചീന അതിർത്തി സന്ദർശിക്കും

0
221

കേന്ദ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഹ് ​ഉത്തരാഖണ്ഡിലെ ​ഇൻഡോ ചീന അതിർത്തി സന്ദർശിക്കും. അടുത്ത കാലത്തു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി കടന്നു കയറിയ ഉത്തരാഖണ്ഡിലെ ബാരാഹോത്തിയിലെ അതിർത്തി പ്രദേശങ്ങൾ ആണ് അദ്ദേഹം സന്ദർശിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 14311 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാരാഹോത്തി സന്ദർശനത്തിൽ ഇൻഡോ തിബത്തൻ അതിർത്തി പൊലീസിലെ സൈനികരുമായി അദ്ദേഹം ആശയ വിനിമയം നടത്തും. ഡോക് ലാം പ്രദേശത്തെ സൈനികസംഘർഷം ഒതുക്കിയതി​നു ശേഷം ഇൻഡോ ചീന ​അതിർത്തി ​സന്ദർശിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് രാജ് നാഥ് സിംഹ്.

ബാരാഹോത്തി​യിലെ മേച്ചിൽപ്പുറങ്ങൾ അതിർത്തിയോടു ചേർന്ന് കിടക്കുന്നു. ഇവിടം വരുതിയിലാക്കാൻ ചൈന നിരന്തരം ശ്രമിച്ചു വരുന്നു. അതിനാൽത്തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് പ്രാധാന്യംഏറെയുണ്ട്.

സെപ്തംബർ 28 ന് ആണ് രാജ്‌നാഥ് സിംഹിന്റെ സന്ദർശന പരിപാടി ആരംഭിക്കുന്നത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ റിം ഖിമ്, (ഉയരം 12500 അടി ), മന (10500 അടി), ഔലി (10200 അടി ) തുടങ്ങിയ അതിർത്തി പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദർശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here