പബ്‌ജി, യുവാക്കളുടെ പുതിയ ഹരമായ ഗെയിം!

0
37655

സൂപ്പർ മാരിയോ മുതൽ ക്ലാഷ് ഓഫ് ക്ലാൻസ് വരെ നമ്മുടെയെല്ലാം മനസ്സ് കീഴടക്കിയ നിരവധി മൊബൈൽ ഗെയിമുകൾ ഉണ്ട്.അവയുടെ നിരയിൽ ഏറ്റവും അവസാനത്തേതാണ് പബ്‌ജി അഥവാ പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട്. ക്ലാഷ് ഓഫ് ക്ലാൻസ് ഗെയിമിൽ നമുക്ക് കൂട്ടുകാർക്കൊപ്പം കൂടി ഗ്രൂപ്പുകൾ ഉണ്ടാക്കാം.

പക്ഷേ, നമ്മുടെ ഗെയിമിൽ നമ്മൾ മാത്രമേ ഉണ്ടാകൂ. പിന്നീട് മിനി മിലിഷ്യ വന്നപ്പോഴാണ് ഗെയിമിംഗ് കുറച്ചുകൂടി സാമൂഹികമായത്. ബസ്സിലും, പാടത്തും, കോളേജിലും എല്ലാം അടിയും പൂരവുമായി. ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമിൽ, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. അപ്പോഴും കളിക്കുന്ന കൂട്ടുകാർ ഒരേ സ്ഥലത്ത് വേണം എന്ന സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. എന്നാൽ, ഒരു പടി കൂടി കടന്ന് പബ്‌ജി എത്തുമ്പോൾ, ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം സമയം ചെലവിടാം എന്നായി.

LEAVE A REPLY

Please enter your comment!
Please enter your name here