അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും, മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫർ ഒരുങ്ങുന്നു!

0
4746

പൃഥ്വിരാജിനെ രാജപ്പൻ എന്ന പേരിൽ കളിയാക്കി, അദ്ദേഹം സമൂഹത്തിന് മുന്നിൽ ഒരു കോമാളിയും, ട്രോളൻമാർക്ക് ഒരു ചാകരയും ആയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നത്തെ ഒരു പ്രശസ്തമായ ഇന്റർവ്യൂയിൽ അദ്ദേഹം മൂന്ന് ലക്ഷ്യങ്ങളെ പറ്റി പറഞ്ഞിരുന്നു. തനിക്ക് പൂർണ്ണ തൃപ്തിയുള്ള ചിത്രങ്ങൾ മാത്രമേ ഭാവിയിൽ ചെയ്യൂ, മൂന്ന് ഭാഷകളിൽ എങ്കിലും അറിയപ്പെടുന്ന ഒരു നടനായി മാറണം, സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണം, ക്യാമറയ്ക്ക് മുന്നിൽ നിന്ന് മാറി ക്യാമറയ്ക്ക് പിറകിൽ ഒരു സംവിധായകനായി മാറണം. ഈ മൂന്ന് കാര്യങ്ങളും കേട്ടവരെല്ലാം അദ്ദേഹത്തെ കളിയാക്കി. എന്നാൽ, വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന് എതിരാളികളില്ല. അദ്ദേഹത്തിന്റെ
സിനിമകളെയോ അഭിനയത്തെയോ പുച്ഛിക്കുന്നവരില്ല.

പൃഥ്വിരാജ് ഒരു നടൻ എന്ന നിലയിൽ തന്റെ സ്ഥാനം പണ്ടേ മലയാള സിനിമാ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ ആഗ്രഹം ഇതിനോടകം നടന്നു കഴിഞ്ഞു. മൂന്ന് ഭാഷകളിൽ കൂടുതൽ, മികച്ച റോളുകൾ അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തമിഴിൽ ഐശ്വര്യാ റായിക്ക്
ഒപ്പം മണിരത്‌നത്തിന്റെ രാവണൻ എന്ന സിനിമയിൽ അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here