പിണറായിക്ക് മുന്നില്‍ കാനം മുട്ടുകുത്തില്ല; മാധ്യമങ്ങളെ ആട്ടിപ്പായിച്ചത് ശരിയായ നിലപാടല്ല; കടക്ക് പുറത്തെന്ന പരാമര്‍ശം തെറ്റെന്നും കാനം

0
427

മലപ്പുറം : മാധ്യമങ്ങളെ ആട്ടിപ്പുറത്താക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട്് മുഖ്യമന്ത്രി പറയരുതായിരുന്നു. നേരത്തെയും മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയായില്ലെന്ന നിലപാടാണ് കാനം സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കാനത്തിന്റെയും, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെയും നിലപാട് തള്ളിയിരുന്നു. മാധ്യമങ്ങളെ ക്ഷണിക്കാത്ത സ്ഥലത്ത് അവരെത്തിയപ്പോഴുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമായാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. തിരുവനന്തപുരത്തെ സി.പി.എം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ വച്ചാണ് കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി മുഖ്യമന്ത്രി ആട്ടിപ്പുറത്താക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here