പിണറായിക്ക് അമേരിക്കയിൽ നിന്ന് പരിഹാസപൂർവ്വം സ്വന്തം പി സി ജോർജ്ജ്!

1
34082

പി സി ജോർജ് അമേരിക്കയിൽ പോയത് എന്തിനാണ്? ഡൊണാൾഡ് ട്രംപിന് ഉപദേശം നൽകാൻ ആണെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. അതല്ല കേസിൽ നിന്നും തലയൂരാനുള്ള തന്ത്രങ്ങൾ മെനയാൻ ആണ് എന്ന് വേറൊരു പക്ഷം. എന്തായാലും കുറച്ചു ദിവസമായി കേരളം ജനപക്ഷം നേതാവ് പി സി ജോർജ്ജിന്റെ അനക്കം ഒന്നും ഇല്ലാതിരുന്നതിനാൽ ആളുകൾ ആശങ്കാകുലർ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്കു ശേഷം അദ്ദേഹം അമേരിക്കയിൽ ആണ്. അവിടെ ഷിക്കാഗോയിലെ ഹ്യുസ്റ്റണിലും ഒക്കെ അദ്ദേഹത്തിന് പരിപാടികൾ ഉണ്ട്. ലോകത്ത് എല്ലായിടത്തും പി സി ജോർജ്ജിന് ആരാധകർ ഉണ്ട്. അവരെയൊക്കെ കാണുവാനും അവർക്കെല്ലാം കാണുവാനും വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദർശനം.

പക്ഷെ അമേരിക്കയിൽ ആയതുകൊണ്ട് തന്റെ രാഷ്ട്രീയ കർമ്മങ്ങൾ മുടങ്ങരുതെന്നു അദ്ദേഹത്തിന് നിർബ്ബന്ധം ഉണ്ട്. തനിക്കെതിരെ കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളിൽ പ്രതികരിക്കുന്നുനിന്നുള്ളത് മാധ്യമങ്ങളിൽ നിന്നും അറിയാം.

അമേരിക്കൻ പര്യടനത്തിലായിരുന്ന പി സി ജോർജ്ജ് ന്യൂയോർക്കിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. അത് കൂടാതെയാണ് നദി കൊടുത്തിട്ടുള്ള പോലീസ് കേസ്.

മുഖ്യമന്ത്രിയെ പരിഹസിച്ചും കേസ് അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചും കൊണ്ടുള്ളതാണ് ജോർജ്ജിന്റെ അമേരിക്കൻ കത്ത്. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോഴും സജീവമായി നിൽക്കുന്നതുൽ മുഖ്യമന്ത്രിക്കായിരിക്കണം ഏറ്റവും അധികം സന്തോഷം, കാരണം ഭരണപരമായ വീഴ്ചകളും മറ്റു പ്രശ്നങ്ങളും ജനങ്ങൾ ശ്രദ്ധിക്കില്ല. അവർ ഇപ്പോഴും കേസിന്റെ കഥാഗതിയിൽ ആയിരിക്കും.

കോടതിയിൽ നിന്ന് പൾസർ സുനിയെ പിടി കൂടിയതും ജയിൽ സൂപ്രണ്ടിന്റെ സീൽ വച്ച കടലാസിൽ എഴുതിയ കത്തിന്റെ കാര്യത്തിൽ ജയിൽ സൂപ്രണ്ടിന്റെ പങ്കും ഒക്കെ പി സി ജോർജ് പിണറായിയെ പരിഹാസപൂർവം ഓർമ്മിപ്പിക്കുന്നുണ്ട്.

1 COMMENT

  1. What a shame, look at the importance given for this case by the government? If an ordinary woman is attacked like this, it may not even appear in the news. Money makes all the differences

LEAVE A REPLY

Please enter your comment!
Please enter your name here