സംസ്ഥാന സർക്കാരുകളുടെ ഡീസൽ പെട്രോൾ നികുതിക്കൊള്ള!

0
3429

കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു മുതൽ പത്ത് ശതമാനം വരെ പെട്രോളിനും ഡീസലിനും ഇന്ത്യയിൽ വിലവർദ്ധനവുണ്ടായി. അന്താരാഷ്ത്ര തലത്തിൽ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിൽ മാത്രം ഇങ്ങനെ വില കൂടുന്നതിന്റെ കാരണം പെട്രോളിയം കമ്പനികളുടെ കടുംപിടുത്തങ്ങൾ ആണെന്നാണ് പൊതുവെ ധരിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിന്റെ വേറെയും കാരണങ്ങൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നില നിൽക്കുന്നുണ്ട്.

സംസ്ഥാനത്തെ വരുമാനത്തിന്റെ മൂന്നിലൊന്നും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഉള്ളതാ​യതിനാൽ പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കുവാൻ കഴിയില്ല എന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ്‌ ധനമന്ത്രി ​ജയന്ത് മലൈയ്യ പ്രസ്താവിച്ചിരുന്നു. മധ്യപ്രദേശിൽ മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഖജനാവ് നിറയ്ക്കുന്നതിൽ പ്രധാന പങ്ക് പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതിക്കാണ്. ഇരുപത്തഞ്ചു മുതൽ നാല്പത്തെട്ടു ശതമാനം വരെ ചില സംസ്ഥാനങ്ങളിൽ ഈടാക്കുന്നുണ്ട്. പതിനെട്ടു സംസ്ഥാനങ്ങളിൽ ഡീസലിന് പതിനാറു ശതമാനത്തിനു മുകളിൽ ആണ് നികുതി. പമ്പുകൾക്കുള്ള കമ്മീഷൻ ലിറ്ററിന് അമ്പത് പൈസ വീതം കൂട്ടിയിട്ടും ഉണ്ട്. നേപ്പാളും പാകിസ്ഥാനും ഉൾപ്പെടയുള്ള ഇന്ത്യയുടെ അയാൾ രാജ്യങ്ങളിൽ പെട്രോൾ വില ഇന്ത്യയിലേതിലും കുറവാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാർക്ക്‌ പെട്രോളും ഡീസലും കൂടിയ വിലയ്ക്ക് ലഭിക്കുന്നതിന്റെ ഒരു കാരണം സംസ്ഥാന നികുതികൾ ആണ്. മിക്ക സംസ്ഥാനങ്ങള്കളും പെട്രോളിനും ഡീസലിനും വാറ്റും മറ്റു നികുതികളും ചുമത്തി ഈടാക്കുന്നു – ആ സംസ്ഥാനങ്ങളിൽ മൊത്തം റവന്യു വരുമാനത്തിന്റെ മുപ്പതു മുതലിനാൽപ്പതു ശതമാനം വരെ ഡീസൽ-പെട്രോൾ നികുതിയിൽ നിന്നാണ് ലഭിക്കുന്നത്.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ പെട്രോളിന് ഏറ്റവും അധികം നികുതി (47 . 64 %) ഈടാക്കുന്ന സംസ്ഥാമായ മഹാരാഷ്ട്രയിൽ മൊത്തം നികുതി വരുമാനത്തിന്റെ 33 . 21 ശതമാനം പെട്രോളിന്റെയും ഡീസലിന്റെയും നികുതിയാണ്. ബിഹാറിൽ ഇത് 35 .96 ശതമാനവും ഉത്തർപ്രദേശിൽ 30 . 89 ശതമാനവും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here