നോർക്ക നോക്കുകുത്തി: ​മറ്റു സർക്കാർ ഏജൻസികൾ സഹകരിക്കുന്നില്ല!

0
772

പ്രവാസിക്ഷേമത്തിനുള്ള കേരള സർക്കാർ ഏജൻസി ആയ നോർക്കയുടെ​ ചുമതലയുള്ള ​​നിയമസഭാ കമ്മിറ്റയംഗങ്ങൾ ആയ കെ.വി അബ്ദുൽ ഖാദർ, പാറക്കൽ അബ്ദുല്ല, വി. അബ്ദുറഹ്മാൻ എന്നിവർ ബാംഗ്ലൂരിലെ മലയാളിസംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. നോർക്കയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനായി സംഘടനകളിൽ നിന്നുള്ള അഭിപ്രായരൂപീകരണം നടത്തുകയായിരുന്നു ഇവർ.​ നോർക്ക ബാംഗ്ലൂർ നോഡൽ ഓഫീസർ ട്രീസ തോമസ് യോഗം കോ ഓർഡിനേറ്റ് ചെയ്തു.

ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ നോർക്ക ഓഫീസുകളുടെ ആഭിമുഖ്യത്തിൽ അതാതിടങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി മൂന്നംഗ സംഘം ചർച്ച നടത്തും ഉരുത്തിരിയുന്ന വിവരങ്ങൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കും. ​ഇന്ന് ഹൈദെരാബാദി 22 നു ​ഡൽഹിയിലും ഉള്ള മലയാളി സംഘടനാ പ്രതിനിധികളുമായി നിയമസഭാ കമ്മിറ്റി ചർച്ചകൾ നടത്തും.
​ ​
കേര​ള സർക്കാരിന്റെ മറ്റു ഏജൻസികളായ മലയാളം മിഷൻ, സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാദമി മുതലായവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ നോർക്ക മുൻകയ്യടുക്കുമെന്നു അധികാരികൾ പലതവണ വ്യക്തമാക്കിയെങ്കിലും ​മേല്പറഞ്ഞ ​വിവിധ സർക്കാർ ഏജൻസികൾ അവർക്കിഷ്ടമുള്ള നിലയിൽ പക്ഷപാതപരമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. മലയാളം മിഷൻ, സംഗീത നാടക അക്കാദമി പരിപാടികൾക്ക് വേണ്ടത്ര ജനപിന്തുണ കിട്ടാഞ്ഞതിന്റെ കാരണം സംഘടനകൾ തമ്മിലുള്ള പോരും ഭിന്നാഭിപ്രായങ്ങളും ശത്രുതകളും ആണ്.

കോറമംഗല എസ ജി പാളയ സെന്റ് തോമസ് ഹാളിൽ നോർക്ക ബാംഗ്ലൂർ സാറ്റലൈറ്റ് ഓഫീസ് വിളിച്ചു കൂട്ടിയ യോഗത്തിൽ പതിനഞ്ചിൽപരം സംഘടനകളെ പ്രതിനിധീകരിച്ചു എൺപതിൽപരം ആളുകൾ പങ്കെടുത്തു അഭിപ്രായ പ്രകടനങ്ങൾ നടത്തി.

സംഘടനകളുടെ ഒരുമയില്ലായ്മയും ചേരിപ്പോരും സമ്മേളനത്തിൽ മറനീക്കി പുറത്തു വന്നതിനെ നിയമസഭാകമ്മിറ്റി അംഗങ്ങൾ ഇടപെട്ടു ശാന്തമാക്കി. എല്ലാ സംഘടനകളും സഹകരിച്ചു പ്രവർത്തിക്കണമെന്നും അതിനു നോർക്ക മുൻകൈയെടു​ക്കണമെന്നും അഭിപ്രായം ഉയർന്നു വന്നു. മലയാളം മിഷൻ പോലെയുള്ള സർക്കാർ സംവിധാനങ്ങൾ ചില പ്രത്യേക സംഘടനകളുടെയും വ്യക്തികളുടെ മഹ​ത്ത്വാംകാംക്ഷകൾക്കുള്ള ഉപകരണങ്ങൾ ആവുന്നതിൽ വിവിധ കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ​ മലയാളംമിഷന്റെയും സംഗീത നാടക അക്കാദമിയുടെയും കമ്മിറ്റികൾ ബാഗ്ലൂരിൽ പുന:സംഘടിപ്പിച്ചിരുന്നുവെങ്കിലും നോർക്കയുടെ സംയോജനത്തിൽ പ്രവർത്തിക്കുവാൻ ​ഈ എൻസികൾക്കു താല്പര്യം ഇല്ല. വ്യക്തിപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന്റെ പിന്നിൽ കണ്ടെത്താൻ കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here