നോർക്ക – ‘പൂട്ടിയ കമ്പനി’ – എന്തുകൊണ്ട് കണക്കുകൾ സമർപ്പിച്ചില്ല?

0
292
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന  നോർക്ക റൂട്സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി പൂട്ടിയ കമ്പനിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് മറുനാടൻ മലയാളികൾക്കും സംസ്ഥാന സർക്കാരിനും തിരിച്ചടിയായി. നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങൾ ഇനി മുതൽ (അതായത് കമ്പനി എന്ന നിയോലയിൽ രജിസ്‌ട്രേഷൻ തിരികെ കിട്ടുന്നതു വരെയും). ഡയറക്റ്റർമാർ മുൻ ഡയറക്റ്റർമാർ മാത്രമാണെന്നതിനാൽ  ബാങ്ക് ഇടപാടുകളിൽ അവരുടെ ഒപ്പ് അസാധുവായിരിക്കുകയും ചെയ്യും.
ഈ സാഹചര്യത്തെ കേരളം സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. പൂട്ടിയതായി  കണക്കാക്കപ്പെടുന്ന നോർക്ക റൂട്സ് എന്ന കമ്പനിയിൽ നടക്കുന്നതും ഇതുവരെ നടന്നതുമായ ഏതൊക്കെ തരത്തിലുള്ള വിനിമയങ്ങളും രേഖകളുമാണ് ഇതോടെ അസാധുവാകുന്നതിന്നു വ്യക്തമല്ല.
 
കമ്പനി കമ്പനി അല്ലാത്ത സ്ഥിതിക്ക് അതാത് നോർക്ക റൂട്സ് ഓഫീസുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെ അവരവരുടെ പഴ വകുപ്പുകളിലേക്കു തിരികെ വിളിക്കുമോ? നോർക്ക റൂട്സിൽ താത്കാലിക ജീവനക്കാരുടെ ശമ്പളം തുടർന്നും ലഭിക്കുമോ? ചോദ്യങ്ങൾ നിരവധിയാണ്. 
 
തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സർട്ടിഫിക്കേറ്റ്  ഓതന്റിക്കേഷൻ സെന്ററുകളും, ന്യൂ ഡൽഹി, മുംബൈ എന്നിവടങ്ങളിൽ പ്രവാസി മലയാളി വികസന ഓഫീസുകളും, വഡോദര, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കണ്ണൂർ, കോട്ടയം, മലപ്പുറം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട,തൃശൂർ എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളും ഉണ്ട്. കമ്പനിയുടെ അംഗീകാരം തിരികെ ലഭിക്കുന്നതുവരെ ഈ ഓഫിസുകളുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമോ?

LEAVE A REPLY

Please enter your comment!
Please enter your name here