നെറ്റ് ന്യൂട്രാലിറ്റി ഔദ്യോഗിക നയമാക്കി ടെലികോം കമ്മീഷൻ!

0
4520

ഇന്ത്യ, സാങ്കേതിക വിദ്യയുടെ മറ്റൊരു ലോകത്തേക്ക് ചുവടുമാറാൻ ഒരുങ്ങുകയാണ്. ടെലികോം കമ്മീഷന്റെ പുതിയ ടെലികോം നയ പ്രഖ്യാപനത്തിലൂടെ നമ്മൾ മറ്റൊരു സാങ്കേതിക വിപ്ലവത്തിനാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയുടെ ടെലികോം നയങ്ങൾ എല്ലായ്പ്പോഴും പാവപ്പെട്ടവന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്നവയായിരുന്നു. കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിനെക്കാൾ പ്രാധാന്യം രാജ്യത്തെ അവസാന പൗരനിലേയ്ക്കും കണക്ഷൻ എത്തിക്കുന്നതിന് നൽകി. തന്മൂലം ഒരു നിശബ്ദമായ സോഷ്യലിസ്റ്റ് ടെലികോം വിപ്ലവം ഇവിടെ ഉണ്ടായി. ശക്തമായ അടിത്തറ പണിത ശേഷമാണ് ഇന്ന് ഇന്ത്യ ഉന്നതിയിലേയ്ക്ക് കുതിക്കുന്നത്‌.

നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം അൽപ കാലമായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചൂടേറിയ ചർച്ചാ വിഷയമാണ്. കുറച്ചു നാളുകൾക്ക് മുമ്പ്, സുക്കർബർഗിന്റെ ഫേസ്ബുക്ക് സൗജന്യമായി ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് സൗകര്യം നൽകാം എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. കാശില്ലാത്ത കാരണം കൊണ്ട് ഒരാൾക്ക് പോലും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരരുത് എന്നതായിരുന്നു അവർ പറഞ്ഞ ലക്ഷ്യം. എന്നാൽ, ഇതിന്റെ അടിവേരുകൾ തിരഞ്ഞു പോകുമ്പോഴല്ലേ കാര്യം മനസ്സിലാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here