1 ലക്ഷം കോടി രൂപ ചെലവിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ!

0
605
ഗുജറാത്തിൽ കൂടുതൽ മൂലധനനിക്ഷേപം നടത്തുന്നതിനുള്ള പുതിയ കരാർ ഒപ്പിടുന്നതിനു വേണ്ടി എത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും പത്നി അകി അബെയും  ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനം ആരംഭിച്ചതിനു തൊട്ടു പിറകെ പ്രക്ഷോഭകാരികൾ രണ്ട് ബസുകൾ കത്തിച്ചു. ആളപായം ഇല്ല. ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തെ നയിക്കുന്ന ഹാർദ്ദിക്‌ പട്ടേലിന്റെ നേതൃത്വത്തിൽ പട്ടീദാർ അനാമത് ആന്ദോളൻ സമിതി (PAAS) നടത്തിയ പ്രകടനം ആണ് അക്രമാസക്തമായത്.
 
ഗുജറാത്തിൽ നരേന്ദ്രമോഡിക്കൊപ്പം രണ്ടു ദിവസത്തെ പര്യടനം ആണ് ജാപ്പനീസ് പ്രധാനമന്ത്രി നടത്തുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാപ്പനീസ് പ്രധാനമന്ത്രിയുമായി മോഡി നടത്തുന്ന പത്താമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഇരു രാഷ്ട്രങ്ങളും തമ്മിൽ നടത്തുന്ന നാലാമത്തെ വാർഷിക ഉച്ചകോടി സമ്മേളനം ആണ് വ്യാഴാഴ്ച ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ നടക്കുന്നത്. സുസുക്കി, സോണി, ഹോണ്ട, മിത്സുബിഷി തുടങ്ങിയ 29  ജാപ്പനീസ് കമ്പനികൾ ഇപ്പോൾ ഇന്ത്യയിൽപ്രവർത്തിക്കുന്നുണ്ട്. ഇനിയും പതിനഞ്ചു കമ്പനികൾക്ക് കൂടിഇന്ത്യയിൽ പ്രവർത്തിക്കുവാൻ പുതിയ ഉച്ചകോടിക്കു  ശേഷം അവസരം ലഭിക്കും.
 
മോദിയും അബെയും പങ്കെടുക്കുന്ന എട്ടു കിലോമീറ്റെർ റോഡ് ഷോ ഇൻഡോ ജാപ്പനീസ് സമ്മേളനത്തിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ്. കഴിഞ്ഞ ആര് മാസത്തിനിടെ മൂന്നു റോഡ് ഷോകൾ മോഡി ഗുജറാത്തിൽ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള സാംസ്കാരിക പരിപാടികൾ ഈ റോഡ് ഷോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റോഡ്‌ഷോ നടക്കുന്നതിന്റെ വിവിധ ഭാഗങ്ങളിൽ ആയി 28  സംസ്ഥാനങ്ങളിലെ സാംസ്കാരികത്തനിമയുള്ള പരിപാടികൾ അവതരിപ്പിക്കാനായി 28  സ്റ്റേജുകൾക് ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here