ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ 10 അവിസ്മരണീയ സിനിമകൾ!

0
2957

മലയാള സിനിമാ രംഗത്ത് തുല്യതയില്ലാത്ത അഭിനയ പ്രതിഭ. സംസ്ഥാന, കേന്ദ്ര അവാർഡുകളും പദ്മശ്രീയും അടക്കം എണ്ണിത്തീർക്കാൻ സാധിക്കാത്ത പുരസ്കാരങ്ങൾക്ക് ഉടമ. മലയാളികൾ എന്നെന്നും നെഞ്ചേറ്റുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ. അദ്ദേഹത്തിന്റെ പത്ത് മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അവതരിപ്പിക്കുന്ന എല്ലാ വേഷങ്ങളും മനോഹരമാക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങൾ താഴെ.

10 – ബോയിങ് ബോയിങ്

സീരിയസ് ആയ കഥാപാത്രങ്ങൾ അഭിനയിക്കാൻ മാത്രമേ കഴിവ് ആവശ്യമുള്ളൂ എന്ന് തോന്നുന്നവർ, ബോയിങ് ബോയിങ്ങിലെ ലാലേട്ടന്റെ ഈ കഥാപാത്രത്തെ ഇന്ത്യയിലെ മറ്റേതു നടൻ ചെയ്യുന്നതായും സങ്കൽപ്പിച്ച് നോക്കട്ടെ. ഈ ചിത്രം പല ഭാഷകളിൽ റീമേക്ക് ചെയ്തിട്ടും വിജയിക്കാതിരുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമായല്ലോ.

9 – നാടോടിക്കാറ്റ്

ദാസനും വിജയനും; ഒരുകാലത്തും മലയാളികൾ മറക്കാത്ത രണ്ട് കഥാപാത്രങ്ങൾ. മണ്ണെണ്ണയും അരിയും ചോദിച്ച് അയൽ വീട്ടിൽ ചെല്ലുമ്പോൾ, മടിയും ചമ്മലും, സങ്കടവും ഒക്കെ നിറഞ്ഞ ഒരു നിസ്സഹായാവസ്ഥ വരുന്നുണ്ട് ഈ മഹാനടന്റെ മുഖത്ത്. മലയാള സിനിമയുടെ പുണ്യം

8 – ദേവാസുരം

മംഗലശ്ശേരി നീലകണ്ഠൻ. പൗരുഷത്തിന്റെ പര്യായമായി മലയാളികൾ പറയുന്ന പേര്. നൂറു പേരെ ഇടിച്ച് പറത്തുകയോ, അമാനുഷിക വിദ്യകൾ കാണിക്കുകയോ ചെയ്യാതെ, ശക്തമായ വ്യക്തിത്വം ഒന്നുകൊണ്ടു മാത്രം വിളക്കിയ3ടുത്ത അപൂർവ്വ കഥാപാത്രം. ആന്റി ഹീറോ എന്താണ് എന്ന് മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്ത സിനിമയാണിത്.

7 – വെള്ളാനകളുടെ നാട്

സാമൂഹ്യ പ്രസക്തി നിറഞ്ഞ ഈ സിനിമയിൽ, നിഷ്കളങ്കനും അധ്വാന ശീലനുമായ ഒരു പാവം യുവാവ്, ജീവിത സരണികളിൽ പെട്ട്, സ്വന്തം എന്നു കരുതിയവർ പോലും പിന്നിൽ നിന്ന് കുത്തിയപ്പോൾ സ്വയം ചില തിരിച്ചറിവുകളിലേയ്ക്ക് എത്തിച്ചേരുകയാണ്. കഥാപാത്രത്തിന്റെ ഈ പ്രയാണം, മോഹൻലാൽ എന്ന അതുല്യ നടന്റെ മികവുകൊണ്ട് എന്നും മനസ്സിൽ തങ്ങി നിൽക്കും.

6 – ഇരുവർ

വ്യത്യസ്ഥ മാനങ്ങളുള്ള ഈ കഥാപാത്രത്തെ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ മറ്റൊരു നടനും സാധിച്ചേക്കില്ല. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.

5 – കിരീടം & ചെങ്കോൽ

ഒരു മനുഷ്യൻ കടന്നു പോകാവുന്ന ഏറ്റവും ഹൃദയ ഭേദകങ്ങളായ അനുഭവങ്ങളിലൂടെ കടന്നു പോയി, ഒടുവിൽ പ്രതീക്ഷയുടെ പടിവാതിൽ വരെ എത്തി വീണ്ടും തോൽക്കേണ്ടി വന്ന ഈ കഥാപാത്രംഅമാനുഷീകം എന്നല്ലാതെ എന്ത് പറയാൻ

4 – പക്ഷേ

സ്വന്തം ആഗ്രഹങ്ങൾക്ക് മുൻപിൽ വിധി കുറുകെ വയ്ക്കുന്ന ഒരായിരം വിഷമ സന്ധികൾ.  ഒടുവിൽ, എല്ലാവർക്കും വേണ്ടി തോറ്റു കൊടുത്ത്, മരവിപ്പു നിറഞ്ഞ ജീവിതത്തിലേക്ക് സ്വയം എടുത്തു ചാടുന്ന ഈ കഥാപാത്രം ഒടുവിൽ ജീവിച്ച് തുടങ്ങുമ്പോൾ, വിധി വീണ്ടും വില്ലനായി എത്തുന്നു. ലാലേട്ടനോട് കിടപിടിക്കുന്ന അഭിനയ മികവുമായി ശോഭനയും ഉണ്ട് ഈ ചിത്രത്തിൽ.

3 – സ്ഫടികം

ഊതല്ലേഊതിയാൽ തീപ്പൊരി പറക്കും. ആടുതോമ എന്ന കവല ചട്ടമ്പിക്ക് പിറകിൽ മുരടിച്ചു പോയ ഒരു ബാല്യത്തിന്റെ അലകളുണ്ട്. മോഹൻലാലിന്റെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷേ ആടുതോമ ആകും വിജയിക്കുക. വേറെ ആര് ഈ കഥാപാത്രം ചെയ്തിരുന്നു എങ്കിലും മഹാ നടൻ തിലകന്റെ കഥാപാത്രത്തിന്റെ നിഴലിൽ ആയിപ്പോയേനെ ആടുതോമ.

2 – പവിത്രം

ലാലേട്ടന്റെ അഭിനയത്തികവിന് മറ്റൊരു ഉദാഹരണം. അമ്മയ്ക്ക് വൈകിയുണ്ടായ കുഞ്ഞിനെ, സ്വന്തം മകളെ പോലെ സ്നേഹിക്കാൻ സ്വജീവിതം ഉഴിഞ്ഞു വച്ച സഹോദരൻലോക സിനിമയിൽ തന്നെ ഇത്ര സങ്കീർണ്ണമായ കഥാപാത്രങ്ങൾ കുറവാണ്.

1 – ദശരഥം

ഈ ചിത്രം കണ്ട് ഒരിക്കലെങ്കിലും കണ്ണു നിറയാത്തവർ മനുഷ്യരല്ല. കഥയുടെ പ്രത്യേകത കൊണ്ടും, ആഖ്യാനത്തിന്റെ വ്യത്യസ്തത കൊണ്ടും കാലത്തിന് മുമ്പേ പിറന്ന ഒരു ചിത്രമായിരുന്നു ദശരഥം. “മാഗിക്ക് എന്നെ സ്നേഹിച്ചൂടേഎന്ന ആ ചോദ്യം, പെയ്തു തോരാത്ത ഒരു മഴ പോലെ ആസ്വാദക ഹൃദയത്തെയും മിഴികളേയും നനയിച്ചുകൊണ്ടേയിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here