മോദിയെ പേടിച്ച് ആരും ഒന്നും പറയുന്നില്ല: കേന്ദ്രസാമ്പത്തിക നയങ്ങളെ വിമർശിച്ച് യശ്വന്ത് സിൻഹ

0
1654

മോദിയും ജെയ്റ്റ്‌ലിയും ചേർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നു ചൂണ്ടിക്കാട്ടി മുൻ കേന്ദ്ര ധനകാര്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ യശ്വന്ത് സിൻഹ എഴുതിയ ലേഖനം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ കൊടുങ്കാറ്റഴിച്ചു വിട്ടിരിക്കുന്നു. ജനങ്ങളിൽ ഭയപ്പാടുണ്ടാക്കിയാണ് മോദി ഭരിക്കുന്നതെന്നും യശ്വന്ത് സിൻഹ എഴുതിയിട്ടുണ്ട്.

അധികാര കേന്ദ്രങ്ങളോട് ‘സത്യം തുറന്നു പറഞ്ഞതിൽ’ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യശ്വന്ത് സിൻഹയെ അഭിനന്ദിച്ചു. നോട്ടു നിരോധനം, വിവിധ പദ്ധതികൾ, ജി എസ് ടി തുടങ്ങിയ സർക്കാർ പരിപാടികളിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിൽ എത്തിച്ചുവെന്ന മോദി സർക്കാരിന്റെയും ബി ജെ പി നേതൃത്വത്തിന്റെയും അവകാശ വാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പാർട്ടിക്കകത്തു നിന്നു തന്നെയുള്ള ഈ വിമർശനം. ബി ജെ പി നേതാക്കൾക്ക് രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത അപകടത്തിൽ ആണെന്ന് അറിയാമെങ്കിലും മോദിയെ ഭയമായതു കൊണ്ട് ആരും സത്യം തുറന്നു പറയാൻ തയ്യാറാകുന്നില്ല എന്നും യെശ്വന്ത്‌ സിൻഹ തന്റെ ലേഖനത്തിൽ കുറിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വ്യവസായികൾക്കെങ്കിലും സത്യം തുറന്നു പറയാനുള്ള ആർജവം വേണമെന്നും വ്യവസായ രംഗത്തെ പ്രമുഖരെങ്കിലും ഇക്കാര്യം തുറന്നു പറയാൻ തയ്യാറാവണമെന്നും എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥ തകരുന്നത് എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഗ്രാഹ്യമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മറ്റൊരു മുൻ ധനകാര്യമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഗ്ധോരണി കൊണ്ടോ പാർട്ടിയുടെ മുദ്രാവാക്യങ്ങൾ കൊണ്ടോ സത്യം എത്ര നാൾ മൂടി വയ്ക്കാൻ പറ്റും? കോൺഗ്രസ്. പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് യശ്വന്ത് സിൻഹ ഇപ്പോൾ പറയുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് കോൺഗ്രസ്സിനു യോജിപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here