വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടം!

0
4423

ആൾക്കൂട്ട കൊലപാതകം എന്നത് മനുഷ്യന് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും മനുഷ്യത്വ രഹിതമായ പ്രവർത്തികളിൽ ഒന്നാണ്. സാക്ഷര കേരളത്തിൽ വരെ ഇത്തരത്തിലെ പ്രവണതകൾ ഏറി വരുന്നു എന്നത് വളരെയധികം സങ്കടകരമായ കാര്യമാണ്. ഉത്തരേന്ത്യയിൽ പശു, ജാതി, മതം എന്നിവയാണ്
കൊലപാതകത്തിന് നിദാനം എങ്കിൽ ഇവിടെ സാംസ്കാരികമായ വ്യത്യാനങ്ങളാണ്. കള്ളനും പിടിച്ചുപറിക്കാരനും നമ്മൾ ഉപബോധ മനസ്സിൽ സൃഷ്ടിച്ചു വച്ചിരിക്കുന്ന ഓരോ ചിത്രങ്ങളുണ്ട്. മുഷിഞ്ഞ വസ്ത്രവും കീറ സഞ്ചിയും, കുളിക്കാത്ത ശരീരവും, വിശക്കുന്ന വയറും പൊതുവേ നമുക്ക് അരോചകങ്ങളാണ്.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മരിച്ച സന്ദർഭത്തിൽ മധൂ, മാപ്പ്,  എന്ന പേരിൽ നിരവധി കണ്ണുനീർ പോസ്റ്റുകൾ കാണാൻ ഇടയായി. ഭ്രാന്തൻമാരായ ഒരുകൂട്ടം ചെന്നായകൾ ഒരാളെ അടിച്ചു കൊന്നതിന്, ആ
ചെന്നായകൾക്ക് വേണ്ടി മധുവിനോട് മാപ്പ് ചോദിക്കാൻ തോന്നുന്നതിൽ തന്നെ ഒരു വരേണ്യ മാടമ്പിത്തരം ഒളിച്ചിരിപ്പുണ്ട്. മധുവിനെ സ്വന്തം സഹോദരനായി കാണുന്നു എന്നൊക്കെ വലിയ വായിൽ പറയും. ഒന്ന് ചോദിക്കട്ടെ, സ്വന്തം സഹോദരനെ നടുറോട്ടിൽ ഇട്ട് തല്ലിക്കൊന്നാൽ കൊലപാതകികൾക്ക് വേണ്ടി അവനോട് നിങ്ങൾ മാപ്പ് ചോദിക്കുമോ?

LEAVE A REPLY

Please enter your comment!
Please enter your name here