ഡി വൈ എസ പി ഗണപതിയുടെ ആത്മഹത്യ: മലയാളിമന്ത്രിക്കെതിരെ സി ബി ഐ അന്വേഷണം!

0
10606
ഡി വൈ എസ പി ആയിരുന്ന എം.കെ. ഗണപതി ആത്മഹത്യ ചെയ്ത കേസിൽ കർണാടക മന്ത്രി കെ.ജെ.ജോർജ്ജിനെതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് സുപ്രീ കോടതി ഉത്തരവിട്ടു.   മന്ത്രിയെക്കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ പ്രണബ് മൊഹന്തി, എ. എം. പ്രസാദ് എന്നിവർക്കെതിരെയും അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനാണ് കോടതിയുടെ നിർദ്ദേശം. 
 
ഇതേ കേസിൽ വലിയ ജനരോഷത്തെ തുടർന്ന് പ്രതി ചേർക്കപ്പെട്ടതിനാൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കെ.ജോർജ്ജ് രാജി വയ്ക്കുകയായിരുന്നു. സംസ്ഥാന സി ഐ ഡി നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. തുടർന്ന് വീണ്ടും മന്ത്രിയായ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ലഭിച്ചില്ല. പകരം ബാംഗ്ലൂർ വികസന മന്ത്രിയായിട്ടാണ് നിയോഗിക്കപ്പെട്ടത്.
 
ഇപ്പോൾ വന്ന സി ബി ഐ അന്വേഷണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ അനിശ്ചിതമാക്കും. ജോർജ്ജിന്റെ മന്ത്രിപദം തെറിപ്പിക്കുവാൻ കോൺഗ്രസ്സിൽത്തന്നെ ഉള്ളവർ തന്നെ പലതവണ ശ്രമിച്ചിട്ടുള്ളതാണ്. ജോർജ്ജ് ആഭ്യതമന്ത്രി ആയ നാൾ മുതൽ ബി ജെ പി ജോർജ്ജിനെ മാറ്റണം എന്ന് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ്സിനകത്തും ജോർജ്ജിനെതിരെ നീക്കങ്ങൾ ശക്തമാവുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജോർജ്ജിനെ ഒഴിവാക്കാൻ സിദ്ധരാമയ്യ തയ്യാറാവില്ല. ജോർജ്ജ് തന്നെ തീരുമാനം എടുക്കേണ്ടി വരും. 
 
2016 ജൂലൈ 7 നു മടിക്കേരിയിലെ വിനായക ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഡി വൈ എസ പി ഗണപതിയുടെ ആത്മഹത്യാക്കുറിപ്പിൽ കെ.ജെ. ജോർജ്ജും എ.എം. പ്രസാദും പ്രണബ് മൊഹന്തിയും കാരണം ആണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു. ആത്മഹത്യക്കു മണിക്കൂറുകൾ മുമ്പ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും ഇതേ കാര്യങ്ങൾ ഗണപതി പറഞ്ഞിരുന്നു. അഴിമതിയും വ്യാജ സംഘട്ടങ്ങളും  ഉൾപ്പെടെ നിരവധി കേസുകളിൽ വകുപ്പുതല അന്വേഷണത്തെ നേരിടുകയായിരുന്നു ഗണപതി.  

LEAVE A REPLY

Please enter your comment!
Please enter your name here