മെഡിക്കല്‍ കോഴ ; ബിജെപി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും

0
312

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച്ച വിജിലന്‍സിന് മൊഴി നല്‍കും.

മൊഴി നല്‍കാന്‍ ഹാജരാകാമെന്ന് കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയേക്കും.

മെഡിക്കല്‍ കോളേജിനായി താന്‍ സതീഷ് നായര്‍ക്ക് പണം നല്‍കിയതായി മെഡിക്കല്‍ കോളേജ് ഉടമ ഷാജി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. സേവനം ലഭിക്കാത്തതിനാല്‍ പണം തിരികെ ലഭിക്കുന്നതിന് കോടതിയെ സമീപിക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബിജെപി നേതാക്കള്‍ക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും ഷാജിയുടെ മൊഴിയില്‍ പറയുന്നു.

എം.ടി രമേശ് ഉള്‍പ്പെടെയുള്ളവരെ പരിചയമില്ലെന്നും, അവരെ കണ്ടിട്ടുമില്ലെന്നും ഷാജി വ്യക്തമാക്കി.

മാത്രമല്ല, മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനായി താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും പരാതിയില്ലെന്നുമായിരുന്നു ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here