ഇടതുകോട്ടയിൽ തട്ടിത്തകർന്ന ബി ജെ പി സ്വപ്നം!

0
2126
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ 35 ൽ 28 സീറ്റും നേടി എൽ ഡി എഫ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. യു ഡി എഫിന് 7 സീറ്റ് ലഭിച്ചപ്പോൾ ബി ജെ പിക്ക് ഒറ്റ സീറ്റു പോലും ലഭിച്ചില്ല. ആദ്യമായി മട്ടന്നൂരിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാം എന്ന ബി ജെ പി സ്വപ്നം ഇതോടെ പൊലിഞ്ഞു.  
 
കൊലപാതകങ്ങളും പോർവിളികളും നിറഞ്ഞ കേരളത്തിലെ സമീപകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ മട്ടന്നൂർ നഗരസഭാ തെരെഞ്ഞെടുപ്പ് ഒരു അഭിമാന പ്രശ്നമായിട്ടാണ് എൽ ഡി എഫ്-യു  ഡി എഫ്-ബി ജെ പി വൃത്തങ്ങൾ കണ്ടിരുന്നത്‌. 
 
എൽഡിഎഫിന്റെ ഉരുക്കുകോട്ട  ഇത്തവണ തകർക്കുമെന്ന് വീമ്പു പറഞ്ഞ ബി ജെ പി 32 സീറ്റുകളിലും യു ഡി എഫ് 35  സീറ്റുകളിലും മത്സരിച്ചു. പക്ഷെ മുപ്പത്തഞ്ചിൽ ഇരുപത്തിയെട്ടു സീറ്റും കരസ്ഥമാക്കി എൽ ഡി എഫ്  തുടർച്ചയായ അഞ്ചാം തവണത്തെ വിജയം കൂടുതൽ തിളക്ക മുള്ളതാക്കി നില നിർത്തി. 1997ൽ മുൻസിപ്പാലിറ്റി ആയി ഉയർത്തപ്പെട്ടതിനുശേഷം ഇത് വരെ നടന്ന എല്ലാ തെരെഞ്ഞെടുപ്പുകളില്ക് എൽ ഡി എഫ് ആണ് വിജയിച്ചത്.
 
നഗരസഭയുടെ 20  വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഇത്ര വലിയ വിജയം എൽ ഡി എഫിന് ലഭിക്കുന്നത്. ജയിച്ച 28  സീറ്റുകളിൽ 23 ലും  സി.പി.എം സ്ഥാനാർത്ഥികൾ ആണുള്ളത്.  
ഫസിസത്തിനെതിരെ ജനങ്ങളുടെ വിജയാവും  മട്ടന്നൂർ നഗരസാഭയുടെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമായി ഈ വിജയത്തെ കാണാം  എന്നും  വർഗീയ കക്ഷികൾ നടമാടുന്നിടത്തു സിപിഎം മാത്രം ആണ് ഏക ആശ്വാസം എന്ന് ജനങ്ങൾക്ക് ബോധ്യം ആയതിന്റെ തെളിവാണ് മട്ടന്നൂർ നഗരസഭയിലെ ഉജ്ജ്വല വിജയം എന്നും  സി പി എം വൃത്തങ്ങൾ പറഞ്ഞു. മറ്റു ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഇടമായി മട്ടന്നൂർ മാറുന്ന തരത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം കൊണ്ട് സാധ്യമാകുമെന്ന് സി പി എം കൗൺസിലർ അനിത വേണുവ്യക്തമാക്കി. എല്ലാ സീറ്റുകളിലും വാൻ ഭൂരിപക്ഷത്തോടെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 
 
കഴിഞ്ഞ തവണ 34 സീറ്റുകൾ ഉണ്ടായിരുന്ന നഗരസഭയിൽ എൽ ഡി എഫിന് 20, യു ഡി എഫിന് 14 എന്നതായിരുന്നു കക്ഷി നില. ഇത്തവണ യു ഡി എഫ് ജയിച്ച ഏഴു സീറ്റുകളിൽ നാല് സീറ്റുകളിൽ കോൺഗ്രസ്സും മൂന്നു സീറ്റുകളിൽ മുസ്ലിം ലീഗുമാണ് ജയിച്ചിട്ടുള്ളത്. യു ഡി എഫിന്റെ സീറ്റുകൾ കഴിഞ്ഞ തവണത്തേതിന്റെ നേർ പകുതിയായികുറഞ്ഞു. 
 
മൊത്തം 112  സ്ഥാനാർത്ഥികൾ ആണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ  36,330 വോട്ടര്‍മാരുള്ളതിൽ 30,122 പേരും  (82.91 ശതമാനം) വോട്ടു ചെയ്തു.
 
ഇത്തവണയെങ്കിലും മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാനുള്ള ബി ജെ പി സ്വപ്നം തകർന്നു പക്ഷെ മൂന്നു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. (കരയാറ്റ, മേറ്റടി, കോളാരി).
 
മട്ടന്നൂരിന്റെ ഇടതു കോട്ടയിൽ വിള്ളലുകൾ വീഴ്ത്തുവാൻ അനുവദിക്കില്ലെന്ന് സി പി എം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here