സിനിമാ രംഗത്ത് പുരുഷന്മാർക്ക് നേരെയും ലൈംഗിക അതിക്രമങ്ങൾ!

0
162835

സ്ത്രീകൾക്ക് സിനിമാ സീരിയൽ രംഗത്ത് നേരിടേണ്ടി വരുന്ന കടുത്ത അനീതികളെ കുറിച്ചും ലൈംഗിക ആരോപണങ്ങളെ കുറിച്ചും ആണല്ലോ ഈയിടെയായി എല്ലാവരും സംസാരിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്ക് നേരെയും ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് നവജിത് നാരായൺ എന്ന പുതുമുഖ താരം. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച സംവിധായകന്റെ പേരെടുത്ത് പറയാതെയാണ് നവജിത് ഫേസ്ബുക്കിലൂടെ തനിക്കുണ്ടായ അനുഭവം വിശദീകരിക്കുന്നത്.

സിനിമയുടെ മായിക ലോകം സ്വന്തമാക്കാൻ ഒരുങ്ങുന്ന പെൺകുട്ടികൾക്ക് ഡയറക്ടർമാരുടെയും പ്രൊഡ്യൂസർമാരുടെയും കാമപൂർത്തീകരണത്തിന് ഇരയായി നിന്നു കൊടുക്കേണ്ട അവസ്ഥയാണ് കാസ്റ്റിംഗ് കൗച്ച് എന്ന് അറിയപ്പെടുന്നത്. ഈ കാസ്റ്റിംഗ് കൗച്ച് വിവാദം ആദ്യമായി മുഖ്യധാരയിൽ ഉയർന്ന് കേട്ടത് ബോളിവുഡ് സിനിമാ രംഗത്ത് നിന്നായിരുന്നു. രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ, സമീറ റെഡ്ഢി, വരലക്ഷ്മി ശരത് കുമാർ എന്നിങ്ങനെ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ പ്രമുഖന്മാർ ഒരുപാടാണ്. പക്ഷേ, നമ്മുടെ കൊച്ചു കേരളത്തിൽ ഒരു യുവ പുരുഷ താരത്തിന് എതിരേ ഒരു ലൈംഗിക അതിക്രമം ഉണ്ടാകുക എന്നത് പുതിയ കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here