ഐ ടി ജീവനക്കാരുടെ ആദ്യ ട്രേഡ് യൂണിയൻ കിടു (KITU) പ്രവർത്തനം ആരംഭിച്ചു: തൊഴിൽ സുരക്ഷയും അവകാശങ്ങളും മുഖ്യലക്‌ഷ്യം!

0
1816
കർണാടക സ്റ്റേറ്റ് ഐടി ആൻഡ് ഐടി എനേബിൾഡ് സെക്ടർ എംപ്ലോയീസ് യൂണിയൻ (KITU) നിലവിൽ വന്നു. തൊഴിൽ സുരക്ഷ തീരെയില്ലാത്ത ഐ ടി മേഖല സമരതീക്ഷ്ണമാകുമെന്നുള്ളതിന്റെ ലക്ഷണങ്ങൾ ഇതോടെ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. ട്രേഡ് യൂണിയനുകളെ ഒരു കാരണവശാലയും പ്രവർത്തിക്കുവാൻ അനുവദിക്കുകയില്ലെന്ന ഐ ടി കമ്പനികളുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് യൂണിയൻ രൂപീകരിച്ചിരിക്കുന്നത്. ബാംഗ്ലൂർ കോറമംഗല വൈ ഡബ്ലിയു സി എ ഹാളിൽ നടന്ന യൂണിയൻ രൂപീകരണയോഗത്തിൽ ബാംഗ്ലൂരിലെ നൂറുക്കണക്കിന് ഐ ടി ജീവനക്കാർ പങ്കെടുത്തു. കർണാടക സംസ്ഥാന സി ഐ ടി യു ജനറൽ സെക്രട്ടറി വി ജെ കെ  നായർ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയനുകളിൽ ഒന്നായ ആൾ ഇൻഡ്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ(AIIEA) പ്രസിഡന്റ് കൂടിയായ അമാനുള്ളാ ഖാൻ ആണ് ഐ ടി രംഗത്തെ തൊഴിലവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്.
യോഗത്തിൽ ഇരുപത്തൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. അമാനുള്ള ഖാൻ (പ്രസിഡന്റ്), ഐ ടി രംഗത്തെ സാമ്പത്തിക വിശകലനവിദഗ്ധൻ ആയ വസന്തരാജ് കാഡേക്കർ, ലെനിൽ ബാബു (വൈസ് പ്രസിഡന്റുമാർ), വിനീത് വകീൽ (ജനറൽ സെക്രട്ടറി), സന്ദീപ് വി ആർ (ട്രഷറർ), സൂരജ് നിഡിയങ്ങ , റിജേഷ് ഐ.വി (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വി ജെ കെ നായർ, വസന്തരാജ് കാഡേക്കർ, അമാനുള്ളാ ഖാൻ മുതലായവർ വേദിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here