ഇബിലീസുകളുടെ നാട്ടിൽ കോൺഗ്രസ്സിന്റെ ഇടവേള!

0
944

കഴിഞ്ഞ ദിവസം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റ് എം എം ഹസ്സൻ ‘ കേരളം ഭരിക്കുന്നത് മുണ്ടുടുത്ത ഇബിലീസും, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബിലീസും ആണെന്ന് ഒരു പരാമർശം നടത്തിയാതായി ചാനൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതോടെ ഇബിലീസുകൾ പല വേഷത്തിലും ഉണ്ടെന്നും അതുകൊണ്ടുള്ള ഏറ്റവും വലിയ പ്രശ്നം കോൺഗ്രസ്സിനാണെന്നും ജനങ്ങൾക്ക് മനസ്സിലായി.

‘ഇബിലീസുകൾ’ ഭരിക്കുന്ന കേരളവും കേന്ദ്രവും മാത്രമല്ല ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന് നിൽക്കക്കള്ളിയില്ലാതായിട്ടുണ്ട്. മുണ്ടുടുത്തതും കോട്ടിട്ടതുമായ ഇബിലീസുകൾ മാത്രമല്ല മറ്റു പല വേഷങ്ങളിലും ഉള്ള പലരും കോൺഗ്രസ്സിന്റെ ഇബിലീസ് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. കേരളത്തിൽ ആയാലും കേന്ദ്രത്തിൽ ആയാലും ‘ഇബിലീസു’കളെക്കൊണ്ട് കോൺഗ്രസ് തോറ്റു എന്നതാണ് ദു:ഖസത്യം.

ജനങ്ങളിൽ നിന്ന് കോൺഗ്രസ് പരമാവധി അകന്നു. പാർട്ടി എന്നത് ഇലക്ഷൻ സമയത്തു മാത്രം പ്രവർത്തിക്കേണ്ടുന്ന ഒരു സംവിധാനം മാത്രമാണെന്നുള്ള ധാരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തെ ബാധിച്ചു. ബാക്കി സമയത്തൊക്കെ തമ്മിലടിയും. ഈ അവസരം ബി ജെ പി ശരിക്കും മുതലാക്കി. കോൺഗ്രസിന്റെ ശക്തി പാർലമെന്റിലും പാർട്ടിതലത്തിലും ക്ഷയിവെങ്കിലും ഈ സത്യം കോൺഗ്രസ്സുകാർ മാത്രം മനസ്സിലാക്കുന്നില്ല. സംഘടനയെ കെട്ടുറപ്പുള്ളതാക്കുന്നതിനോ ബി ജെ പിയെ ചെറുത്തുനിൽക്കുവാനോ ഉള്ള മികച്ച രാഷ്ട്രീയശ്രമങ്ങൾ കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്ന് കോൺഗ്രസ്സുകാർക്കുതന്നെ അഭിപ്രായം ഉണ്ട്.

മുണ്ടുടുത്ത ഇബിലീസിന്റെ നാടായ കേരളത്തിൽ തമ്മിലടിയും പ്രസ്താവനകളുമായി കോൺഗ്രസ്സ് നേതാക്കൾ പല വഴിക്കാണ് നീങ്ങുന്നതെന്ന് ഉമ്മൻ ചാണ്ടിയുടെയും സുധീരന്റെയും ചെന്നിത്തലയുടെയും മുരളിയുടെയും ഹസ്സന്റെയും ഒക്കെ ഒരേ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here