അമേരിക്കയിൽ കാസ്പർസ്കൈ ഉത്പന്നങ്ങൾക്ക് നിരോധനം!

0
622

അമേരിക്കയിലെ ഗവൺമെന്റ് വകുപ്പുകളിലെ എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും കാസ്പർസ്കൈ ആന്റി വൈറസ് ഉൽപന്നങ്ങൾ നീക്കം ചെയ്യണമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർദ്ദേശം നൽകിയിരിക്കുന്നു. മോസ്‌കോ ആസ്ഥാനമാക്കിയുള്ള കാസ്പർസ്കൈ ലാബിന്റെ റഷ്യൻ ഇന്റലിജിൻസ് ഏജന്സികളുമായുള്ള ബന്ധമാണ് ഈ നിരോധനത്തിന് കാരണം എന്ന് കരുതപ്പെടുന്നു. യു എസ്  സെനറ്റിൽ വോട്ടിനിട്ട ശേഷം ആണ് ഈ തീരുമാനം  നടപ്പാക്കിയത്. ക്രെംലിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ കാര്യം കാസ്പർസ്കൈ ലാബ് അധികൃതർ നിഷേധിച്ചു. ഗവൺമെന്റ് നിർദ്ദേശത്തെ തുടർന്ന് അമേരിക്കൻ വിപണിയിൽ നിന്നും കാസ്പർസ്കൈ ഉത്പന്നങ്ങൾ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.

ക്രെംലിനു മായി ബന്ധമുള്ള കാസ്പർസ്കൈ ലാബിന്റെ ഉത്പന്നങ്ങൾ ദേശീയ സുരക്ഷയ്ക്ക് കാരണമാവുന്നു എന്നത് അമേരിക്കൻ വൃത്തങ്ങൾ ആവർത്തിച്ചു പറയുന്നു. കഴിഞ്ഞ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കത്തക്കവിധത്തിൽ ഇന്റർനെറ്റിനെ ‘ആയുധവൽക്കരിക്കുവാൻ’ കാസ്പർസ്കൈക്കു കഴിഞ്ഞു  എന്നാണു അമേരിക്കൻ സുരക്ഷാ ഏജൻസികൾ പറയുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഊഹാപോഹങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനം ആക്കിയുള്ളതാണെന്നും കാസ്പർസ്കൈ അധികൃതർ പ്രസ്താവിച്ചു.

സർക്കാർ തലത്തിൽ ഉപയോഗിക്കുന്ന കാസ്പർസ്കൈ ഉത്പന്നങ്ങൾ മുപ്പതു ദിവസത്തിനകം കണ്ടെത്തണമെന്നും, പകരം സംവിധാനങ്ങൾ ഏർപ്പെടുത്തി തൊണ്ണൂറു ദിവസത്തിനകൾ കാസ്പർസ്കൈ ഉത്പന്നങ്ങളുടെ ഉപയോഗ പൂർണമായും നിരുത്തണമെന്നും ആണ് ഡിപ്പാർട്ടമെന്റ് ഓഫ് ഹോം സെക്യൂരിറ്റി (DHS ) അമേരിക്കയിലെ ഫെഡറല് ഏജന്സികളോട് നിർദ്ദേശിച്ചിരിക്കുന്നത്.

കാസ്‌പെർസ്‌കൈ അധികൃതരും റഷ്യൻ ഇന്റലിജിൻസും  ഗവൺമെന്റും തമ്മിൽ ബന്ധങ്ങൾ ഉണ്ട്. റഷ്യൻ നിയമം അനുസരിച്ചു അവിടുത്തെ ഇന്റലിജൻസ് അജൻസികൾക്കാവശ്യമായ സൈബർ സാങ്കേതിക സഹായം നൽകുന്നത് കാസ്പർസ്കൈ ലാബാണ്. റഷ്യൻ ഇന്റലിജൻസിന് വേണ്ടി നെറ്റ്‌വർക്കുകളിൽ ഇടപെടലുകൾ നടത്തുന്നതും കാസ്പർസ്കൈ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here