കർണാടകത്തിൽ അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിക്കുന്നു!

0
637

കർണാടകത്തിൽ അന്ധവിശ്വാസ നിനോധന ​നിയമം മന്ത്രിസഭ അംഗീകരിച്ചു​​. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള അനാചാരങ്ങൾ നിയമപരമായി നിരോധിക്കും. മുമ്പും പലതവണ ഈ ബിൽ നിയമസഭയിൽകൊണ്ടുവരുവാൻ കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പാർട്ടിക്കകത്തും പുറത്തും നിന്നുള്ള എതിർപ്പും സമ്മർദ്ദങ്ങളും കാരണം നീണ്ടു പോവുകയായിരുന്നു.

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം ഉൾപ്പെടെ ചില ആരാധാനാലയങ്ങളിൽ നടക്കുന്ന മദേ സ്നാന (എച്ചിലിലുരുളൽ) ഉൾപ്പെടയുള്ള ആചാരങ്ങൾ നിരോധിക്കുന്നത് വിശ്വാസികളുടെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ബ്രാഹ്മണർ ഭക്ഷണം കഴിച്ചു ഉപേക്ഷിക്കുന്ന എച്ചിലിലകൾക്കു​ ​മേൽ ഉരുളുന്ന ആചാരം ആണ് മദേ സ്നാന. ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ദശകങ്ങളായി കർണാടകത്തിൽ മുറവിളി ഉയരുന്നുണ്ട്. പക്ഷെ വിശ്വാസികളുടെയുംജാതിമതസംഘടനകളുടെയും എ​​തിർപ്പ് മൂലം ഇതു വരെ അത് നടപ്പായിരുന്നില്ല. മദേ സ്നാന നിരോധിക്കുന്നത്​ ബില്ലിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു. ​

മനുഷ്യബലി, അഘോരി, ദുർമന്ത്രവാദം, കുട്ടികളെയും സ്ത്രീകളെയും പൂജയുടെ പേരിൽ തടവിലാക്കലും പീഡിപ്പിക്കലും, കനൽ നടത്തം ഉൾപ്പെടയുള്ള സ്വയം പീഡിപ്പിക്കൽ , അസുഖബാധിച്ചവരെ ചികില്സിക്കാതെ നടത്തുന്ന പൂജാദി കർമ്മങ്ങൾ, ഭൂതപ്രേതാദികളെപ്പറ്റി പറഞ്ഞു പേടിപ്പിക്കൽ, നാക്കിലും കവിളിലും ശൂലം തറയ്ക്കൽ, ഗരുഡൻ തൂക്കം, പാമ്പും ​നായയും മറ്റും കടിച്ചാൽ ചികി​ത്സിക്കാതെ പൂജ നടത്തൽ, ആചാരമായി നടത്തപ്പെടുന്ന കല്ലേറ്, സ്വയം പീഡനം, നാരീപൂജ തുടങ്ങിയ അനാചാരങ്ങൾ ആണ് നിരോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here