കന്നഡ അറിയുന്നവരെമാത്രമേ കർണാടകത്തിൽ ബാങ്ക് ജോലിക്കു നിയമിക്കാവൂ!

0
499

ആറു മാസത്തിനകം കന്നഡ ഭാഷ പഠിക്കാത്ത എല്ലാ ബാങ്ക് ജീവനക്കാരെയും ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ എസ് ജി സിദ്ധരാമയ്യ കർണാടകത്തിലെ എല്ലാ ബാങ്ക് മേധാവികൾക്കും നിർദ്ദേശം നൽകി. ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന കന്നഡക്കാരല്ലാത്ത അന്യസംസ്ഥാനക്കാരായ പതിനായിരക്കണക്കിന് ജീവനക്കാർക്ക് ഇതൊരു വെല്ലുവിളിയാണ്. മറ്റു തൊഴിൽ മേഖലകളിലേക്കും ഇത് വ്യാപിക്കുവാൻ എല്ലാ സാധ്യതകളും ഉണ്ട്.

കർണാടകത്തിൽ ‘ഹിന്ദി ബേഡാ’ (ഹിന്ദി വേണ്ട ) എന്ന മുദ്രാവാക്യവുമായി കന്നഡ ആക്ടിവിസ്റ്റുകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് ബാംഗ്ലൂർ മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകളും അറിയിപ്പുകളും എടുത്തുമാറ്റുവാനും മായ്ച്ചു കളയാനും മെട്രോ അധികൃതർ നിർബ്ബന്ധിതരായിരുന്നു.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ കന്നഡിഗർ അല്ലാത്ത ഏഴു ചീഫ് എഞ്ചിനീയർമാർ ഉണ്ട്. ഇവരെ മാറ്റണമെന്നും രാജ്യത്ത് ഏറ്റവും അധികം എഞ്ചിനീയറിങ് കോളജുകൾ ഉള്ള കർണാടകത്തിൽ നിന്നുള്ളവർ ആയിരിക്കണം മെട്രോയിലെ എഞ്ചിനീയർമാർ എന്നും നിലവിലുള്ള കന്നഡിഗർ അല്ലാത്ത എഞ്ചിനീയർമാരെ ജോലിയിൽ നിന്ന് നീക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടതനുസരിച്ച് കന്നഡ വികസന അതോറിറ്റി ചെയർമാൻ എസ. ജി. സിദ്ധരാമയ്യ മുഖ്യമന്തി സിദ്ധാരാമയ്യയ്ക്കു കത്തെഴുതിയിരുന്നു. കത്തിലെ പ്രസക്ത ഭാഗങ്ങൾ : “There are seven chief engineers in BMRC who are non-Kannadigas. Karnataka has the highest number of engineering colleges in the country and we have a lot of qualified Kannadigas to do the job. The hiring of so many non-Kannadigas is in ‘violation’ of the Sarojini Mahishi report. The government must ensure these (non-Kannadiga) engineers are relieved from their jobs.”

LEAVE A REPLY

Please enter your comment!
Please enter your name here