കാനത്തെയും, വൈക്കം വിശ്വനെയും തള്ളി സി.പി.എം ; ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ അസ്വാഭാവികതയില്ല!

0
376

തിരുവനന്തപുരം : മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂര്‍വമല്ലെന്ന് സി.പി.എം. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കോടിയേരിയുടെ വിശദീകരണം.
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയതില്‍ അസ്വാഭാവികതയില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഗവര്‍ണറും, സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ഗവര്‍ണറുടെ നടപടിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ പരസ്യവിമര്‍ശനം തള്ളുന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട്. തിരുവനന്തപുരത്തെ സി.പി.എം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആട്ടിയിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here