തമിഴകത്തു പുതിയ രാഷ്‌ട്രീയതാരോദയം: കമലഹാസൻ രാഷ്‌ടീയത്തിലേക്ക്!

0
1454

ഉലകനായകൻ കമലാഹാസന്റെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റിയുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. നിലവിലുള്ള കക്ഷിരാഷ്‌ടീയത്തിൽ നിന്നും വ്യത്യസ്തമായ രാഷ്‌ടീയ അഭിപ്രായങ്ങളും നിലപാടുകളും കൊണ്ട് പലതവണ കമലഹാസൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രാഷ്‌ടീയത്തിൽ പ്രവേശിക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയിൽ ആയിരിക്കണം, കമലഹാസൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി. പലതരത്തിലും ഉള്ള ചർച്ചകൾ പുരോഗമിക്കുന്നു. വ്യക്തിപരമായി ഇടതുപക്ഷ-മതേതര അഭിപ്രായങ്ങൾ ഉള്ള കമലഹാസൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരും എന്നോ പുതിയ പാർട്ടി രൂപീകരിക്കുമോ എന്നോ വ്യക്തമാക്കിയിട്ടില്ല. പക്ഷെ കമലഹാസൻ രാഷ്ട്രീയത്തിൽ വരണം ഏന് തന്നെയാണ് അരവിന്ദ് കെജ്‌രിവാൾ കമലഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസ്താവിച്ചത്.

അഴിമതിക്കും വർഗീയതയ്ക്കും എതിരേയായിരിക്കും തന്റെ പോരാട്ടം ഏന് കമല ഹാസൻ വ്യക്തമാക്കി. രജനീകാന്ത് രാഷ്‌ടീയത്തിൽ വന്നാൽ തൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമെന്നും ഇനിയും ചില മുഖ്യമന്ത്രിമാരുടെ താൻ ചർച്ച നടത്തുമെന്നും കമലഹാസൻ പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ കക്ഷികളുമായി തന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ ഒത്തു പോവില്ല. തമിഴ്‌നാട്ടിൽ മാറ്റങ്ങൾ ഉണ്ടാവും, മാറ്റങ്ങൾ കൊണ്ട് വരാനാണ് എന്റെ ശ്രമം. പക്ഷെ മാറ്റങ്ങൾ ദ്രുതഗതിയിൽ നടക്കില്ല, സാവകാശമേ നടക്കൂ. തന്റെ രാഷ്ട്രീയ നിറം കാവയല്ല, ഇടതു നേതാക്കൾ ഏറെയും എന്റെ ഹീറോകൾ ആണ് – കമലഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയും രാഷ്ട്രീയവും ഇത്രമാത്രം പരസ്പരപൂരകമായി തത്തീർന്നിട്ടുള്ള സംസ്ഥാനം തമിഴ്‌നാട് അല്ലാതെ വേറെ ഇല്ല. രാജ്യത്തുതന്നെ പ്രമുഖരായ പല സിനിമാതാരങ്ങളും രാഷ്ട്രീയത്തിൽ വരുകയും മന്ത്രിസ്ഥാനം മുതലായ പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും എം ജി ആറിന്റെ സമകാലികൻ ആയിരുന്ന എൻ. ടി. രാമറാവു മാത്രമാണ് ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിര്ണയിക്കത്തക്ക വിധത്തിൽ രാഷ്ട്രീയ മുന്നേറ്റം നടത്തിയ വേറൊരാൾ.

LEAVE A REPLY

Please enter your comment!
Please enter your name here