പിളരുന്തോറും വളരുകയും, വളരുന്തോറും പിളരുകയും ചെയ്യുന്ന വേറൊരു പാർട്ടി!

0
8861
ശരദ് യാദവിന്റെ പുതിയ നീക്കത്തോടെ ജനതാദൾ(യു) വീണ്ടും പിളർന്നു. തന്റെ നേതൃത്വത്തിലുള്ളതാണ് യഥാർത്ഥ ജനതാദൾ (യു) എന്നും പതിന്നാലു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരുടെ പിന്തുണ തനിക്കുണ്ടെന്നും ശരദ് യാദവ് പ്രസ്താവിച്ചു. 
 
ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് മാറി ബി ജെ പി പിന്തുണയോടെ ഭരണം നിലനിർത്തിയ നിതീഷ് കുമാറിന്റെ നടപടിയെ ശക്തമായി എതിർത്തതിനാൽ ശരദ് യാദവിനെ രാജ്യസഭാ കക്ഷി നേതൃത്വത്തിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് ചടുലമായ രാഷ്ട്രീയനീക്കങ്ങൾക്കു ശരദ് യാദവ് തുടക്കമിട്ടത്.
 
പാർട്ടിയുടെ ബീഹാർ ഘടകത്തിൽ നിന്നു മാത്രമേ നിതീഷ്കുമാറിനു പിന്തുണയുള്ളൂ. നിതീഷ്കുമാറിന്റെ ബിജെപി ബാന്ധവത്തെ ആദ്യം മുതലേ എതിർത്തിരുന്ന രാജ്യസഭാ എംപിമാരായ അലി അൻവർ അൻസാരിയുടെയും  എം.പി.വീരേന്ദ്രകുമാറിന്റെയും പിന്തുണ ശരദ് യാദവിനുണ്ട്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഉള്ള മറ്റു നിരവധി നേതാക്കളുടെ പിന്തുണയും ശരദ് യാദവിനുണ്ട്.
ജനതാദൾ(യു) ബിഹാറിൽ മാത്രമേ ഉള്ളു എന്ന നിതീഷ് കുമാറിന്റെ വാദത്തെ ശരദ് യാദവ് തള്ളിക്കളഞ്ഞു. ” എല്ലായ്‌പോഴും ദേശീയതലത്തിൽ അനുഭാവികളും ജനപ്രതിനിധികളും ജനതാ ദളിനുണ്ട്. ജനതാ ദളിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സമതാപാർട്ടി ലയിക്കുകയാണുണ്ടായത്. അപ്പോൾ ശരദ് യാദവ് ആയിരുന്നു പാർട്ടിയുടെ ദേശീയ പ്രസിഡന്റ് എന്നും ബിഹാറിൽ മാത്രമേ ജനതാദളിന് സാന്നിധ്യം ഉള്ളൂ എങ്കിൽ നിതീഷ്‌കുമാർ പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കുകയാണു വേണ്ടത് – ദേശീയതലത്തിൽ സ്വാധീനമുള്ള ജനതാദളിനെ വരുതിയിലാക്കാനുള്ള ശ്രമം നിതീഷ് കുമാർ ഉപേക്ഷിക്കണം.”-  ശരദ് യാദവിന്റെ വക്താവായ അരുൺ ശ്രീവാസ്തവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here