വിശാൽ സിക്ക രാജി വെച്ചു: ഇൻഫോസിസ് ഓഹരിവില ഇടിഞ്ഞു

0
1016
ഇൻഫോസിസ് ചീഫ്  എക്‌സിക്യൂട്ടീവും മാനേജിങ് ഡയറക്റ്ററുമായ വിശാൽ സിക്ക ഇൻഫോസിസ് രാജി വെച്ചു. അദ്ദേഹത്തിന്റെ രാജി ഇൻഫോസിസിന്റെ ബോർഡ് യോഗം അംഗീകരിച്ചു. കഴിഞ്ഞ കുറെ ആഴ്ചകളായി രാജിയിലേക്ക് നയിക്കുന്ന തരത്തിലുള്ള സമ്മർദങ്ങൾ ഏറി വരികയായിരുന്നെന്നു വിശാൽ സിക്ക തൻറെ ബ്ലോഗിൽ കുറിച്ചു. നിയമനം മുതൽ തന്നെ വിവാദങ്ങളുടെ നടുവിൽ ആയിരുന്നു വിശാൽ സിക്ക.
ഏറെ ആലോചിച്ചുറച്ചതാണ് തന്റെ രാജി തീരുമാനമെന്നും കഴിഞ്ഞ മൂന്നു വർഷമായി ഇന്ഫോസിസിനുണ്ടായ വിജയങ്ങളും ഐ ടി രംഗത്തു ഇൻഫോസിസ് കൊണ്ടു  വന്ന നൂതനത്വവും ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് പക്ഷെ ഇൻഫോസിസ് തലവനെന്ന നിലയിൽ തന്റെ ജോലി തുടരുവാൻ പറ്റാത്തത്ര  തടസ്സങ്ങളും അനാവശ്യമായ ഇടപെടലുകളും ഉള്ള സാഹചര്യം ആണുള്ളത്.  വിദ്യാഭാസം, നൂതന സംരംഭകത്വം മുതലായ രംഗങ്ങളിൽ നാഴികക്കല്ലുകൾ ആവുന്ന പ്രവർത്തന പരിപാടികൾ വിശാൽ സിക്ക ആവിഷ്കരിച്ചിരുന്നു. 
 
കമ്പനിയുടെ പുനഃസംവിധാനത്തിനും ഗുണനിലവാരം ഉയർത്തുന്നതിലും ഉള്ള തന്റെ ശ്രമങ്ങൾ വില കുറച്ചു കാണുകയും വ്യക്തിപരമായും അല്ലാതെയും ഉള്ള ആരോപണങ്ങൾക്ക് വിധേയമാവുകയും ചെയ്ത തനിക്കു ചീഫ്വി എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്നുള്ള രാജിയല്ലാതെ മറ്റു മാർഗം ഇല്ലെന്നു സിക്ക രാജിക്കത്തിൽ പറയുന്നു. വിശാൽ സിക്കയുടെ രാജിയെ തുടർന്ന് താത്കാലിക സി ഇ ഓ ആയി ഇപ്പോൾ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ യു. ബി. പ്രവീൺ റാവുവിനെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here