ഇന്ദിര കാന്റീനിൽ നിന്ന് ആഹാരം കഴിക്കാൻ രാഹുൽഗാന്ധി പത്തു രൂപ കടം വാങ്ങി!

0
817
തൊഴിലാളികൾക്കും മറ്റു താഴ്ന്ന വരുമാനക്കാർക്കും മാത്രമല്ല എല്ലാവര്ക്കും ഇനി മുതൽ ആകെ 25 രൂപയ്ക്കു രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാം.
 
ബാംഗ്ലൂർ നഗരത്തിൽ ഇന്ദിരാ കാന്റീനുകളുടെ പ്രവർത്തനം കോൺഗ്രസ്സ്  ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്വാതന്ത്ര്യ ദിനത്തിൽ ഉത്ഘാടനം ചെയ്തു. 101 കാന്റീനുകൾ  ആണ് അതെ ദിവസം ബാംഗ്ലൂരിൽ പ്രവർത്തനം ആരംഭിച്ചത്. ഒരു വാർഡിൽ ഒരു കാന്റീൻ എന്ന കണക്കിൽ ബൃഹദ്  ബെംഗളൂരു മഹാനഗര പാലിക (BBMP)യുടെ 198 വാർഡുകളിലും കാന്റീനുകൾ പ്രവർത്തിക്കും. 97 കാന്റീനുകൾ ഗാന്ധിജയന്തി ദിനത്തിൽ പ്രവർത്തനമാരംഭിക്കും. 
 
ഉത്ഘാടനം നടന്ന ജയനഗർ കാന്റീനിൽ അന്ന് ആഹാരം സൗജന്യമായാണ് നൽകിയത്. പക്ഷെ രാഹുൽ ഗാന്ധി വേദിയിൽ തന്റെ തൊട്ടടുത്തിരുന്ന പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റിൽ നിന്ന് പത്തു രൂപ കടം വാങ്ങിയാണ് ടോക്കൺ വാങ്ങിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ബാംഗ്ലൂർ നഗര വികസന മന്ത്രി കെ. ജെ. ജോർജ്, BBMP കമ്മീഷണർ മഞ്ജുനാഥ് പ്രസാദ്, എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ മുതലായവരും ടോക്കൺ വാങ്ങിയാണ് ഭക്ഷണം കഴിച്ചത്. ഈ ടോക്കണുകൾ കാന്റീൻ ഉത്ഘാടനച്ചടങ്ങിന്റെ ഓർമയ്ക്കായി സൂക്ഷിക്കുമെന്നു മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. 
മുൻ കൂട്ടി തയ്യാറാക്കിയ (പ്രീ ഫാബ്രിക്കേറ്റഡ്) ഭാഗങ്ങൾ സംയോജിപ്പിച്ചാണ് കാന്റീൻ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ കാന്റീനുകളുടെയും രൂപവും വിസ്തൃതിയും ഒരുപോലെ ആണ്. കെ. ഇ. എഫ് ഇൻഫ്രാ എന്ന കമ്പനിയാണ് ഇവയുടെ നിർമ്മാണം നിർവഹിച്ചത്. ചെഫ്ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ്,  റിവാർഡ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് ണ് കാറ്ററിങ് കരാർ.

LEAVE A REPLY

Please enter your comment!
Please enter your name here