കേരളത്തിൽ ആഗസ്റ്റ് 16 ന് എന്ത് സംഭവിക്കും? ദിലീപ് ത്രില്ലർ, സസ്പെൻസ് തുടരുന്നു

0
39761
മലയാള സിനിമാരംഗം സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ള അണിയറക്കഥകൾ കൊണ്ട് ജനങ്ങളെ ആകാംക്ഷാ ഭരിതരാക്കി   അനുദിനം പുരോഗമിക്കുകയാണ്. കഥ വീണ്ടും ഒരു സസ്പെൻസിൽ   എത്തി നിൽക്കുന്നു . നടി  ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു ‘മാഡം’ ഉണ്ടെന്നുള്ള അഭ്യൂഹം തുടക്കം മുതൽ നിലനിർത്തിക്കൊണ്ടു പോകുവാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾക്കു കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കു സസ്പെൻസ് മുന്നോട്ടു കൊണ്ടു പോകാൻ അവസരം ഒരുക്കിക്കൊണ്ടാതാണ്  ഇപ്പോൾ വീണ്ടുംകേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. മാഡം ഒരു കെട്ടുകഥയല്ലെന്നും യഥാർത്ഥത്തിൽ ഉള്ളതാണെന്നും, ആഗസ്ത് പതിനാറാം തീയതി വരെ വി ഐ പി അത് വെളിപ്പെടുത്തിയില്ലെങ്കിൽ താൻ  അത് വെളിപ്പെടുത്തും എന്നുമാണു പൾസർ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞത്.  കാവ്യാ മാധവൻ, കാവ്യാ മാധവന്റെ അമ്മ ശ്യാമള ഇവരിൽ ഒരാളാണ് ആ മാഡം എന്നാണു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. സിനിമാ രംഗത്തു തന്നെയുള്ള ആളാണ് മാഡം എങ്കിൽ  ശ്യാമള ആവാൻ സാധ്യതയില്ല. പിന്നെ അത് ആരാണ്? കാവ്യയാണോ….അതോ ഇത് വരെ ചിത്രത്തിൽ ഇല്ലാതിരുന്ന  വേറെ ഏതെങ്കിലും മാഡം ആണോ? ജനങ്ങൾ ആകാംക്ഷാഭരിതരാണ്.
 
നടി  ആക്രമിക്കപ്പെട്ടതു  മുതൽ ഇതുവരെ നടന്ന സംഭവങ്ങളുടെ തുടർ ചലങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. മലയാള സിനിമയുടെ മുന്നോട്ടുള്ള ഗതി പുതിയ തരത്തിൽ നിർണയിക്കുന്നത്തിനുള്ള  നിമിത്തമായി ദിലീപിന്റെ അറസ്റ്റും കേസും മാറിക്കഴിഞ്ഞു. പേരും പ്രശസ്തിയും ജനസ്വാധീനവും കൊണ്ട് ജനങ്ങളെ വിസ്മയഭരിതരാക്കിയ താരങ്ങളുടെ ചെയ്തികൾ ഇത്തരത്തിൽ നീചവും  പ്രതികാരമനോഭാവത്തോടെ ഉള്ളതുമാണെന്ന് മലയാളികൾ സ്വപ്നത്തിൽ പോലും വിശ്വസിച്ചിരുന്നില്ല. 
 
ദിലീപിനെ ജയിലിൽ സകലവിധ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അത് പുറത്തു പറയാതിരുന്നത് ജയിൽ അധികൃതരുടെ മർദ്ദനം ഭയന്നാണെന്നും കഴിഞ്ഞാഴ്ച ജയിൽ മോചിതനായ ഒരു സഹതടവുകാരൻ വെളിപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതെ സമയം ദിലീപ് ജയിലിൽ ക്ഷീണിതനാണെന്നും അസുഖ ബാധിതനാണെന്നും ജയിലിനു പുറത്തു ചികിത്സ തേടാനുള്ള സാധ്യത ഉണ്ടെന്നും സൂചനകളുണ്ട്. 
 
നദി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിൽ പല വിധത്തിലുള്ള സംശയങ്ങളുടെ നിഴലിലേക്കു സിനിമയിലെ പ്രമുഖർ വന്നു. മുകേഷിനെയും, നാദിർഷായെയും, കാവ്യാ മാധവൻ, ഇന്നസെന്റ്, ഇടവേള ബാബു, ധർമജൻ  മുതലായവരെയും ദിലീപിന്റെ മാനേജരെയും പോലീസ് ചോദ്യം ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here