കൊല്ലം കണ്ടാൽ ഇല്ലം വേണ്ടായിരുന്നു, പണ്ട്!

0
732

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ മനുഷ്യവാസകേന്ദ്രമെന്നു കരുതപ്പെടുന്ന കൊല്ലം ലോകത്തിലെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ്. അയ്യായിരം വർഷത്തെയെങ്കിലും തുറമുഖചരിത്രം കൊല്ലത്തിനുണ്ടെന്നു കരുതപ്പെടുന്നു. കുരുമുളക് വ്യാപാരത്തിന്റെ ലോക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ പുരാതന നഗരം എന്നതിനാൽ കുരുമുളകിന് കോലം എന്ന പേര് വന്നു. തിരിച്ചാണെന്നും അഭിപ്രായം ഉണ്ട്.

ചൈനീസ് സാമ്രാജ്യത്തിനും പേർസ്യൻ സാമ്രാജ്യത്തിനും ഇടയ്ക്കുള്ള കപ്പൽ ഗതാഗതത്തിന്റെ ഇടത്താവളം ആയിരുന്ന കൊല്ലം അക്കാലത്തു ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കൊടുങ്ങല്ലൂരിനെക്കാൾ വലിയ തുറമുഖം കൊല്ലം ആയിരുന്നു. വലിയ കപ്പലുകൾ ചൈനയിലേക്കുള്ള വലിയ കപ്പൽ മസ്‌ക്കറ്റ് വിട്ടാൽ കൊല്ലത്തു മാത്രമാണ് എടുത്തിരുന്നത്. ചൈനയിൽ നിന്ന് പേർസ്യയിലേക്കുള്ള കപ്പലുകളും അങ്ങനെ തന്നെ. ജങ്ക് പോലെയുള്ള കൂറ്റൻ ചൈനീസ് കപ്പലുകൾക്ക് അടുക്കുവാൻ വലിയ സൗകര്യങ്ങൾ വേണമായിരുന്നു. ആയിരത്തഞ്ഞൂറു ആളുകൾ വരെ അത്തരം കപ്പലുകളിൽ സഞ്ചരിച്ചിരുന്നു. കപ്പലുകൾ എടുക്കുവാനും ചരക്കുകൾ സുരക്ഷിതമായി സൂക്ഷിക്കുവാനും ഉള്ള കൃത്യമായ സംവിധാനങ്ങളും നീതിനിര്വഹണത്തിലെ മേന്മകളും സർവോപരി ദീര്ഘയാത്രയ്ക്കാവശ്യമായ വിധത്തിൽ ശുദ്ധജലം സംഭരിക്കാനുള്ള സൗകര്യം, കേത്തരം കുരുമുളകും മറ്റു വനവിൻഹാവങ്ങളും ലഭിക്കുന്ന ഇടം. കൊല്ലത്തിന്റെ ഗുണഗണങ്ങൾ പറഞ്ഞാൽതീരില്ല.

അതിനാലാണ് ചൈനയിൽ നിന്നും പേർസ്യയിൽ നിന്നും ഉള്ള കപ്പൽ വ്യൂഹങ്ങൾ കൊല്ലം ഇടത്താവളം ആക്കിയത്. പിൽക്കാലത്ത് കൊടുങ്ങല്ലൂർ ശക്തി പ്രാപിച്ചെങ്കിലും കൊല്ലത്തിന്റെ പ്രാതാപത്തെ ബാധിച്ചില്ല. പക്ഷെ പതിന്നാലാം നൂറ്റാണ്ടിൽ കൊച്ചി തുറമുഖം രൂപപ്പെട്ടതും പോർത്തുഗീസുകാർ അറബിക്കടൽ മേഖലകളിൽ ഉണ്ടാക്കിയ നെറികേടുകളും കാരണം തുറമുഖം എന്ന നിലയിൽ കൊല്ലാതെ ചെറുതാക്കി. മാർത്താണ്ഡവർമ്മയ്ക്കു ശേഷം ഒരു തകർന്ന നഗരമായിക്കഴിഞ്ഞിരുന്ന കൊല്ലം പിൽക്കാലത്ത് തിരുവിതാകൂറിന്റെ വികസനത്തിനനുസരിച്ചും കേരളപ്പിറവിക്ക്‌ ശേഷം കേരളത്തിന്റെ വികസനത്തിനനുസരിച്ചും ഉള്ള മാറ്റങ്ങൾക്കു വിധേയമായി. പിൽക്കാലത്ത് കൊല്ലം തുറമുഖം ഉപേക്ഷിക്കപ്പെടുകയും ആലപ്പുഴയ്ക്ക് പ്രാധാന്യം കൈവരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here