വർഗീയത ഇല്ലാതാക്കാൻ ഹിന്ദുത്വത്തിനു മാത്രമേ കഴിയൂ : മോഹൻ ഭാഗവത്

0
5163

രാജ്യത്തു വർഗീയ വിഭജനം ഇല്ലാതാക്കുവാൻ ഹിന്ദുത്വത്തിനു മാത്രമേ കഴിയൂ എന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ മധുകർ ഭാഗവത്. ഇതിനായി ഓരോരുത്തരും ഭാരതമാതാവിന്റെ മക്കൾ ആവേണ്ടതുണ്ട്. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ സിസ്റ്റർ നിവേദിതയുടെ നൂറ്റമ്പതാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. മതപരമായ അടിത്തറയിൽ ആണ് രാജ്യം സംരക്ഷിതമായിരിക്കുന്നത്. മതങ്ങൾ ഇല്ലാതെ ഇന്ത്യയ്ക്ക് നിലനിൽപ്പില്ല.

മോഹൻ ഭാഗവത് പങ്കെടുക്കുന്ന ​ ആഘോഷപരിപാടികൾക്കായി പശ്ചിമ ബംഗാൾ സർക്കാരിന്റെ അധീനതയിൽ ഉള്ള മഹാജതി സദൻ അനുവദിക്കാഞ്ഞതിനെ​ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. പോലീസിന്റെ അനുവാദം വേണമെന്നായിരുന്നു ആദ്യമത്തെ തടസ്സവാദം. എന്നാൽ പോലീസി​ന്റെ അനുമതി ഉണ്ടെന്നു സംഘാടകർ അറിയിച്ചപ്പോൾ, ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കു​​​കയാണെന്നും സുരക്ഷാ കാരണങ്ങളാൽ സമ്മേളനത്തിന് അനുവാദം​കൊടുക്കുവാൻ കഴിയില്ല എന്നും ആണ് പിന്നീട് അധികൃതർ വ്യക്തമാക്കിയത്. മമതാ ബാനർജി സർക്കാരിന്റെ ഈ നിലപാടിനെ ആർ. എസ്. എസ്. ശക്തമായി അപലപിച്ചിരുന്നു. മുമ്പും പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരം തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്.

സ്വാമി വിവേകാനന്ദന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ധൈര്യപൂർവം മുന്നിട്ടിറങ്ങിയ സിസ്റ്റർ നിവേദിത ഇൻഡ്യാ ചരിത്രത്തിന്റെ നിര്ണായകഘട്ടത്തിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. രാഷ്ട്രനിർമ്മാണത്തിലും ദേശീയതയുടെ അന്തർധാരകളെ സംയോജിപ്പിക്കുന്നതിയതും സിസ്റ്റർ നിവേദിത പ്രമുഖ പങ്കു വഹിച്ചു. ഇന്ത്യയിൽ വിപ്ലവകാരികളുടെ മാതൃക സ്വാമി വിവേകാനന്ദൻ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here