ഹീര കെട്ടിട നിര്‍മാണ ഗ്രൂപ്പിന് നികുതിയില്‍ ഇളവ്; രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

0
420

തിരുവനന്തപുരം: ( 11.05.2017) വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്ബനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയതിനാണ് സസ്പെന്‍ഷന്‍. തിരുവനന്തപുരം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീബിന്ദു, കൊല്ലം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സി ശശികുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സബ്കോണ്‍ട്രാക്‌ട് ചെയ്ത നിര്‍മാണ പ്രവൃത്തികള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാറുകാരന്റെ നികുതിയില്‍ കുറവു നല്‍കുകയും ചെയ്തതിനാണ് നടപടി. മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് വിവിധ വര്‍ഷങ്ങളിലായി ഏകദേശം 50 കോടി നല്‍കേണ്ട നികുതിയില്‍ ഇളവു നല്‍കിയതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here