സന്തോഷത്തോടെ ജീവിക്കാൻ ഇതാ കുറച്ചു കുറുക്കു വഴികൾ!

0
1944

ജീവിതത്തിന്റെ വിരസതകളും മാനസിക സമ്മർദ്ദങ്ങളും ഒഴിവായികിട്ടിയാൽ ജീവിതം സുഖകരം ആയിരിക്കും. അതിനുള്ള ചില വഴികൾ.

സഞ്ചാരിയാവുക

ജീവിതത്തിന്റെ വിരസതകളിൽ നിന്നും ജോലിത്തളർച്ചകളിൽ നിന്നും ഒഴിഞ്ഞു യാത്രകൾ നടത്തുക. പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ സന്ദർശിക്കുക. പ്രകൃതിയോട് ഇഴുകിച്ചേർന്നു സമയം ചെലവഴിക്കുമ്പോൾ മനസ്സിന് ഉന്മേഷം ലഭിക്കും. ഹരിതഭംഗിയും പ്രകൃതി ദൃശ്യങ്ങളും കാടും ആകാശവും നക്ഷത്രങ്ങളുമെല്ലാം നമ്മുടെ കാഴ്ചകളിൽ വരട്ടെ. വല്ലപ്പോഴും ഇത്തരം യാത്രകൾ നടത്തുന്നത് ആയുസ്സും ആരോഗ്യവും വർധിപ്പിക്കും.

കലാസ്വാദകരാവുക 

ലോകത്തിൽ സൗന്ദര്യം നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ കലാവിരുതുകളും മനുഷ്യർ രചിക്കുന്ന കലാകൃതികളും ആസ്വദിക്കുക. സൗന്ദര്യാരാധകർ ആവുക. മികച്ച കലാരചനകളായ ചിത്രങ്ങൾ, ശിൽപ്പങ്ങൾ മുതലായവയുടെ സൗന്ദര്യവും അവ പകരുന്ന ആശയങ്ങളും നിങ്ങളുടെ മനസ്സിനെ സന്തോഷ ഭരിതമാക്കും.

വിശ്വാസം 

ദൃഢവിശ്വാസങ്ങൾ ആണ് നമ്മളെ നമ്മൾ ആക്കുന്നത്. ദൃഢവിശ്വാസവും ലക്ഷ്യബോധവും പ്രദാനം ചെയ്യുവാൻ ആത്മീയ പ്രവർത്തനങ്ങൾ കൊണ്ട് കഴിയും.അവനവന് ഇഷ്ടമുള്ള ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുക, ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുക, ദേവാലയങ്ങൾ സന്ദർശിക്കുക, മുതലായവ മനസ്സിന് സന്തോഷം നൽകും.

കുടുംബസ്നേഹം 

എപ്പോഴും നിങ്ങളുടെ ആദ്യത്തെ പരിഗണന കുടുംബം ആയിരിക്കണം. ജോലിക്കു ശേഷം, യാത്രയ്ക്ക് ശേഷം ഒക്കെ നമ്മൾ കുടുംബത്തേക്കു തിരികെ വരുന്നുവല്ലോ. നമ്മുടെ പിറവി മുതൽ ഉള്ള പ്രധാന ജീവിതരംഗം കുടുംബം ആണ്. സന്തോഷത്തിന്റെയും ഊർജ്ജത്തിന്റെയും സ്രോതസ്സ് എപ്പോഴും കുടുംബം ആണ് – പ്രത്യേകിച്ചും കുട്ടികൾ. അതിനാൽ എപ്പോഴും കുടുംബത്തെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും, പ്രത്യേകിച്ചു  കുട്ടികളെപ്പറ്റി ശ്രദ്ധാലുക്കളാവുക.

വായന 

കഥയും കവിതയും നോവലും പുരാണേതിഹാസങ്ങളും അടങ്ങുന്ന സാഹിത്യ ഗ്രന്ഥങ്ങൾ വായിക്കുക. അവ കേവലം ഗ്രന്ഥങ്ങൾ എന്നതിലുപരി എല്ലാത്തരം മനുഷ്യരുടെയും അനുഭവങ്ങളുടെ ശേഖരമാണ്. അവ ആവിഷ്കരിക്കുന്ന ആശയങ്ങളും ജീവിതവീക്ഷണവും ഉൾക്കൊണ്ടു നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കാം. ഏകാന്തതയിലെ സുഹൃത്താണ് വായന. ഒന്നിച്ചും കൂട്ടായും ഉള്ള വായനയും സാഹിത്യാസ്വാദനവും മാനസികോല്ലാസത്തിന്നു വകയേകും.

സംഗീതം

സംഗീതം ആസ്വദിക്കുക. സംഗീതാസ്വാദകർ  എപ്പോഴും പ്രസന്നമായ മനസ്സ് ഉള്ളവർ ആയിരിക്കും. സുഖ ദുഃഖങ്ങളിലെ കൂട്ടാളിയാണ് സംഗീതം. ഓരോ നിമിഷത്തിലെയും അനുഭവങ്ങളിൽ സംഗീതത്തെ കണ്ടെത്താൻ സംഗീതം ആസ്വദിക്കുന്നവർക്കു കഴിയുന്നതിനാൽ മനസ്സിൽ സന്തോഷം നിറയുന്നു. ജീവിതം സന്തോഷാസാന്ദ്രമാക്കുവാൻ സംഗീതത്തിന് കഴിയും.

ആനന്ദം 

വീട്ടിലെയായാലും ജോലിസ്ഥലത്തെ ആയാലുംഓരോ പ്രവൃത്തിയും ആസ്വദിച്ചു ചെയ്യുക. ആളുകളുമായി സന്തോഷനിമിഷങ്ങൾ പങ്കു വയ്ക്കുക, എല്ലാവരോടും സന്തോഷപൂർവം സംസാരിക്കുക. പുതിയ ആളുകളെ പരിചയപ്പടുക, സുഹൃത്തുക്കളുമായി സംസാരിക്കുക  നിത്യ ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും ആനന്ദം കണ്ടെത്തുക.

സംവേദനത്വം

ചുറ്റും നടക്കുന്ന കാര്യങ്ങളോട് സംവദിക്കുവാൻ കഴിയുക. ചില കാര്യങ്ങൾ നമ്മൾ നിസ്സാരമായി എടുക്കുന്നു. അതെ സമയം അത് മറ്റുള്ളവർക്ക് വലിയ കാര്യമായിരിക്കുകയും ചെയ്യും. ചിലപ്പോൾ നേരെ തിരിച്ചും സംഭവിക്കാം. നമ്മളുടെ കാര്യങ്ങൾ അറിഞ്ഞു ചെയ്യുന്നവരോടും അതെ പോലെ ശ്രദ്ധാലുക്കൾ  ആവുക. നമ്മളെ മനസ്സിലാക്കുന്നവരെ മനസ്സിലാക്കുവാനും, മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിഞ്ഞു അവരെ നമ്മളാൽ കഴിയുന്ന വിധം സഹായിക്കാനും ഏറെ സംവേദനക്ഷമത ആവശ്യമാണ്. പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിക്കുക സന്തോഷകരമായ അനുഭവമായിരിക്കും

ജോലിയെ ഇഷ്ടപ്പെടുക

നമ്മൾക്ക് ചെയ്യാനുള്ള ജോലികൾ ഒരു ഭാരമായി എടുക്കരുത്. ജോലിയിൽ വരുന്ന മാനസിക സംഘർഷം  ഒഴിവാക്കുവാനുള്ള വഴികൾ നാം തന്നെ കണ്ടെത്തണം. ജോലിയില്ലെങ്കിൽ നമ്മുടെ ജീവിതം മഹാവിരസം ആവുകയില്ല? അത് മാത്രമല്ല എല്ലാ മനുഷ്യർക്കും  ഏതെങ്കിലും തരത്തിലുള്ള ജോലിയാണ്  ഉപജീവനമാർഗം. അവനവന്റെ വാസനയ്ക്കും അറിവിനും ഏറ്റവും യോജിച്ച തരത്തിലുള്ള ജോലികളിൽ ഏർപ്പെടുക. ചെയ്യുന്ന ജോലിയെ ഭാരമായി കാണാതെ ജോലിതുലനം കൈവരിക്കുവാൻ ശീലിക്കുക.

വ്യായാമം 

ശാരീയകാരോഗ്യത്തിന് ഏറ്റവും പ്രധാനം വ്യായാമം ആണ്. ശാരീരിക അദ്ധ്വാനം  കൂടുതൽ ഉള്ള ആളുകൾക്ക് പ്രത്യേകിച്ചു വ്യായാമത്തിന്റെ ആവശ്യം  ഇല്ല. പക്ഷെ മറ്റുള്ളവർക്ക് ശാരീരിക ആരോഗ്യം നില നിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമവും പലവിധത്തിലുള്ള കായിക വിനോദങ്ങളും. ഉല്ലാസത്തിലൂടെ കായികാരോഗ്യവും അതിലൂടെ മാനിസികാരോഗ്യവും നില നിർത്തതാൻ കഴിയുന്നു. സന്തോഷപ്രദമായ  ജീവിതത്തിനു കായികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here